തമിഴ്നാട്ടിൽ 4.8 കോടി നിരോധിച്ച നോട്ടുശേഖരം പിടികൂടി
text_fieldsമൂന്നുപേർ അറസ്റ്റിൽ
ചെന്നൈ: ശിവഗംഗ കാളയാർ കോവിലിന് സമീപം 4.8 കോടി രൂപയുടെ നിരോധിച്ച ആയിരം രൂപ നോട്ടുശേഖരം പൊലീസ് പിടികൂടി. സംഭവമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. സന്നദ്ധ സംഘടനക്ക് നേതൃത്വം നൽകുന്ന ചെങ്കൽപ്പട്ട് സുരേഷ്കുമാർ ഭാര്യ വരലക്ഷ്മി, ബന്ധു അശോക്കുമാർ, ഫിസിയോതെറാപ്പിസ്റ്റ് അരുൾ ചിന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്. ശിവഗംഗ കാളയാർകോവിൽ വലയംപട്ടി സ്വദേശിയായ അരുൾചിന്നപ്പൻ നിരോധിച്ച നോട്ടുകൾ മാറ്റിത്തരാമെന്ന് പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് വരലക്ഷ്മിയും അശോക്കുമാറും നോട്ടുകെട്ടുകൾ നാല് ബാഗുകളിലാക്കി എത്തിച്ചത്്.
ഇടപാട് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ് സ്ഥലത്ത് എത്തി നോട്ടുശേഖരം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാളയാർ കോവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

