രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 47,000ത്തിലേറെ കോവിഡ് ബാധിതർ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യത്ത് 14,83,157 പേർക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 47,704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 654 പേർ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
9,52,744 പേർ രോഗമുക്തി നേടി. നിലവിൽ 4,96, 988 പേരാണ് ചികിത്സയിലുള്ളത്. 33,425 പേർ കോവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തിയുടെ നിരക്ക് 64.23 ശതമാനമായി ഉയർന്നിട്ടുണ്ട്.
മഹാരാഷ്ട്രയാണ് രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനം. 13,656 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 1,48,905 പേർ നിലവിൽ ചികിത്സയിലുണ്ട്. മഹാരാഷ്ട്രക്ക് തൊട്ടു പുറകെ കോവിഡ് ഗുരുതരമായി ബാധിച്ച തമിഴ്നാട്ടിൽ 3,494 പേർ മരിച്ചു. 53,703 പേർ ചികിത്സയിലുണ്ട്. രാജ്യ തലസ്ഥാനത്ത് 11,904 പേരാണ് ചികിത്സയിലുള്ളത്. 3,827 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
തുടർച്ചയായി രണ്ടു ദിവസങ്ങളിൽ പ്രതിദിനം അഞ്ച് ലക്ഷത്തിലേറെ കോവിഡ് പരിശോധനകളാണ് നടന്നത്. ജൂലൈ 26ന് 5,15,000 സാമ്പിളുകളും 27ന് 5,28000 സാമ്പിളുകളും പരിശോധനക്ക് വിധേയമാക്കി. തിങ്കളാഴ്ച നടത്തിയ പരിശോധനയോടെ 1,73,34,885 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനക്ക് വിധേയമാക്കിയതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
