Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാഗിൽ 47 പാമ്പുകൾ,...

ബാഗിൽ 47 പാമ്പുകൾ, രണ്ട് പല്ലികൾ; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

text_fields
bookmark_border
ബാഗിൽ 47 പാമ്പുകൾ, രണ്ട് പല്ലികൾ; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
cancel

ചെന്നൈ: ത്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗിൽനിന്ന് കണ്ടെടുത്തത് 47 പാമ്പുകളെയും രണ്ട് പല്ലികളെയും. മലേഷ്യയിലെ ക്വാലാലംപൂരിൽനിന്നെത്തിയ മുഹമ്മദ് മൊയ്തീൻ എന്നയാളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്.

ബാത്തിക് എയർ വിമാനത്തിൽ എത്തിയ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ജീവനുള്ള വിവിധ ഇനത്തിലും വലിപ്പത്തിലുമുള്ള പാമ്പുകളാണ് ഇയാൾ കൊണ്ടുവന്ന പെട്ടിയിലുണ്ടായിരുന്നത്. പെട്ടിയിൽ പ്രത്യേകം അറകളുണ്ടാക്കിയാണ് ഇവയെ സൂക്ഷിച്ചിരുന്നത്.

മുഹമ്മദ് മൊയ്തീനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ഇഴ ജന്തുക്കളെ മലേഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakebaggagelizard
News Summary - 47 snakes two lizards seized from passenger at Trichy airport
Next Story