ഗായിക അനുരാധ പഡ്വാളിെൻറ മകളാണെന്ന അവകാശവാദവുമായി മലയാളി വീട്ടമ്മ
text_fieldsതിരുവനന്തപുരം: ഗായിക അനുരാധ പഡ്വാളിെൻറ മകളാണെന്ന അവകാശവാദവുമായി മലയാളി വ ീട്ടമ്മ. തിരുവനന്തപുരം വർക്കല സ്വദേശി കര്‍മല മോഡക്സാണ് തിരുവനന്തപുരം കുടുംബക ോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തെൻറ മാതാപിതാക്കള്‍ അനുരാധ പഡ്വാളും അരുണ്‍ പഡ്വാ ളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നും നഷ്ടപരിഹാരമായി 50 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചതെന്ന് കര്‍മല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
< br /> പ്രസവിച്ച മാതാവില്‍നിന്ന് കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായി തീര്‍ന്നപ്പോഴാണ് യഥാർഥ മാതാവിനെ സ്ഥാപിച്ചുകിട്ടുന്നതിന് കോടതിയെ സമീപിക്കേണ്ടിവന്നത്. താന്‍ ജനിച്ചപ്പോള്‍ വളര്‍ത്താനായി പൊന്നച്ചനെയും ഭാര്യ ആഗ്നസിനെയും ഏൽപിക്കുകയായിരുന്നു. വളര്‍ത്തച്ഛനായ പൊന്നച്ചന് തന്നെയാണ് മരണത്തിന് തൊട്ടുമുമ്പ് അനുരാധ പഡ്വാളാണ് തെൻറ യഥാർഥ മാതാവെന്ന് വെളിപ്പെടുത്തിയത്. പൊന്നച്ചനും ആഗ്നസുമാണ് സ്വന്തം മാതാപിതാക്കെളന്ന് വിശ്വസിച്ചാണ് താന്‍ വളര്‍ന്നത്.
എന്നാല്‍, മരണത്തിന് തൊട്ടുമുമ്പ് പൊന്നച്ചന് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്: 1969ല്‍ കര്‍ണാടകയിലെ കാര്‍വാറിലാണ് അനുരാധയും അരുണും വിവാഹിതരായത്. അനുരാധയുടെ അടുത്ത കുടുംബ സുഹൃത്ത് എന്ന നിലയില്‍ പൊന്നച്ചന് അവരോടൊപ്പമുണ്ടായിരുന്നു. 1974ല്‍ അനുരാധക്ക് പെണ്‍കുഞ്ഞ് ജനിച്ചു. സംഗീതലോകത്ത് പ്രശസ്തിയില്‍ നില്ക്കുന്ന സമയമായതിനാല്‍ അനുരാധക്ക് കുഞ്ഞിനെ നോക്കാന്‍ സമയം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കുഞ്ഞിനെ പൊന്നച്ചനെയും ആഗ്നസിനെയും ഏൽപിച്ചു. പട്ടാളത്തില്‍ ജോലി നോക്കിയിരുന്ന പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറി പോന്നപ്പോൾ കുഞ്ഞിനെ തിരികെ വാങ്ങാനായി അനുരാധയും അരുണുമെത്തി.
എന്നാല്‍, പൊന്നച്ചനും ആഗ്നസിനും കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ മാനസികമായി ബുദ്ധിമുട്ടായിരുന്നു. ഇതോടെ പൊന്നച്ചനോടും ആഗ്സിനോടുമൊപ്പം കുട്ടി വളരട്ടെ എന്ന് അനുരാധ തീരുമാനിച്ചു. പിന്നീട് കര്മലയെപ്പറ്റി അന്വേഷിക്കുവാൻപോലും യഥാർഥ മാതാപിതാക്കള്‍ തയാറാകാഞ്ഞത് പൊന്നച്ചനില് കടുത്ത അമര്‍ഷമുണ്ടാക്കി. സാമ്പത്തിക പരാധീനതയെതുടര്ന്ന് 10ാം ക്ലാസില്‍ തെൻറ പഠനം അവസാനിപ്പിച്ചു. വിവാഹപ്രായമായമായപ്പോൾ പൊന്നച്ചന് അനുരാധയെ കണ്ടെങ്കിലും ഈ സാഹചര്യത്തില്‍ മകളായി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പൊന്നച്ചന്തന്നെ 1992ല്‍ വിവാഹം നടത്തി.
വളര്ത്തച്ഛന് മരണത്തിന് തൊട്ടുമുമ്പ് വെളിപ്പെടുത്തിയ ഈ സത്യം തന്നെ ഏറെ ധര്‍മസങ്കടത്തിലാക്കി. തുടര്‍ന്ന് നിരവധിതവണ ശ്രമിച്ചതിെൻറ ഫലമായി അനുരാധ പഡ്വാളിനെ ബന്ധപ്പെടാന്‍ സാധിച്ചു. എന്നാല്‍, മാതൃത്വം നിഷേധിക്കുകയാണ് അനുരാധ ചെയ്തത്. അവരുടെ മക്കളുമായി ബന്ധപ്പെട്ടപ്പോൾ പൊലീസിൽ കേസ് കൊടുക്കാനാണ് അവരും പറഞ്ഞത്. ആ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും കർമല പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
