Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
air india
cancel
Homechevron_rightNewschevron_rightIndiachevron_rightസൈബർ ആക്രമണം;...

സൈബർ ആക്രമണം; ചോർന്നത്​ 45ലക്ഷം എയർ ഇന്ത്യ ഉപഭോക്താക്കളുടെ ക്രെഡിറ്റ്​ കാർഡ്​ വിവരങ്ങളടക്കം

text_fields
bookmark_border

ന്യൂഡൽഹി: ഫെബ്രുവരിയിൽ എയർ ഇന്ത്യയുടെ ഡേറ്റ പ്രോസസറിന്​ നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത്​ 45 ലക്ഷം പേരുടെ ക്രഡിറ്റ്​ കാർഡി​െൻറ ഉൾപ്പെടെ വിവരങ്ങൾ. ക്രെഡിറ്റ്​ കാർഡിന്​ പുറമെ പാസ്​പോർട്ട്​, ഫോൺ നമ്പറുകൾ, സ്വകാര്യ വിവരങ്ങളും ചോർന്നതായി എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചു.

എയർ ഇന്ത്യക്ക്​ വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ജനീവ ആസ്​ഥാനമായി പ്രവർത്തിക്കുന്ന പാസഞ്ചർ സിസ്​റ്റം ഒാപ്പറേറ്റായ സിറ്റ എന്ന കമ്പനിക്ക്​ നേരെയായിരുന്നു സൈബർ ആക്രമണം.

2011 ആഗസ്​റ്റ്​ 26നും 2021 ഫെബ്രുവരി മൂന്നിനും ഇടയിൽ എയർ ഇന്ത്യ സേവനം ഉപയോഗിച്ച യാത്രക്കാരുടെ വിവരങ്ങളാണ്​ ചോർന്നത്​. ഇതിൽ പേര്​, ജനന തീയതി, ഫോൺ നമ്പറുകൾ, ടിക്കറ്റ്​ നമ്പർ തുടങ്ങിയ​വും ചോർന്നതായാണ്​ വിവരം.

സിറ്റയെ ലക്ഷ്യമിട്ട്​ നടത്തിയ അത്യാധുനിക സൈബർ ആക്രമണത്തിൽ മറ്റു വിമാനകമ്പനികളുടെയും യാത്രക്കാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകളുണ്ട്​. എയർ ഇന്ത്യയെ കൂടാതെ സിംഗപ്പൂർ എയർലൈൻസ്​, ലുഫ്​താൻസ, യുണൈറ്റഡ്​ തുടങ്ങിയവയുടെ സേവനങ്ങളാണ്​ സിറ്റ നൽകുന്നത്​​.

പാസഞ്ചർ സർവിസ്​ സിസ്​റ്റത്തി​െൻറ ഡേറ്റ പ്രോസസറായ സിറ്റ പി.എസ്​.എസിന്​​ നേരെയുണ്ടായ സൈബർ ആക്രമണത്തിൽ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ അടക്കം ചോർന്നു. ലോകത്താകമാനമുള്ള 45 ലക്ഷം പേരെ ഇത്​ ബാധിക്കും' -എയർ ഇന്ത്യ ഉപഭോക്താക്കൾക്കയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നു. അതേസമയം സി.വി.വി/സി.വി.സി ഉൾപ്പെടെയുള്ള പാസ്​വേർഡ്​ വിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും എയർ ഇന്ത്യ പറയുന്നു.

സൈബർ ആക്രമണത്തിൽ എയർ ഇന്ത്യ അന്വേഷണം ആരംഭിച്ചു. സെർവറുകൾ സുരക്ഷിതമാക്കുക, വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്​ വിദഗ്​ധരുമായി ബന്ധപ്പെടുക, ​ക്രെഡിറ്റ്​ കാർഡ്​ ഉടമകളെ ബന്ധപ്പെട്ട്​ പാസ്​വേർഡ്​ റീസെറ്റ്​ ചെയ്യാൻ നിർദേശിക്കുക തുടങ്ങിയവ ആരംഭിച്ചതായും എയർ ഇന്ത്യ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air IndiaCredit CardCyber AttackData Breach
News Summary - 45 Lakh Affected In Massive Air India Data Breach Including Credit Cards
Next Story