Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right4,389 കോടിയുടെ തീരുവ...

4,389 കോടിയുടെ തീരുവ വെട്ടിപ്പ്; ഓപ്പോക്ക് നോട്ടീസ്

text_fields
bookmark_border
4,389 കോടിയുടെ തീരുവ വെട്ടിപ്പ്; ഓപ്പോക്ക് നോട്ടീസ്
cancel
Listen to this Article

ന്യൂഡൽഹി: 4,389 കോടി രൂപയുടെ ഇറക്കുമതി തീരുവ വെട്ടിച്ചെന്നാരോപിച്ച് ചൈനീസ് ഫോൺ നിർമാതാക്കളായ ഓപ്പോയുടെ ഇന്ത്യൻ യൂനിറ്റിന് നോട്ടീസ്. ചില ഇറക്കുമതികളുടെയും റോയൽറ്റിയുടെയും ലൈസൻസ് ഫീസിന്റെയും വിവരം മനഃപൂർവം തെറ്റിദ്ധരിപ്പിച്ചതിന്റെ രേഖകൾ കണ്ടെടുത്തശേഷമാണ് ജൂലൈ എട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് ധനമന്ത്രാലയം പറഞ്ഞു.

ഗുവാങ്‌ഡോങ് ഓപ്പോ മൊബൈൽ ടെലികമ്യൂണിക്കേഷൻസ് കോർപറേഷന്റെ അനുബന്ധ സ്ഥാപനമായ ഓപ്പോ മൊബൈൽസ് ഇന്ത്യയിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) 4,389 കോടി രൂപയുടെ ഇറക്കുമതി തീരുവ വെട്ടിപ്പ് കണ്ടെത്തിയത്. അന്വേഷണത്തിനിടയിൽ, ഓപ്പോ ഇന്ത്യയുടെ ഓഫിസ് പരിസരത്തും പ്രധാന മാനേജ്‌മെന്റ് ജീവനക്കാരുടെ വസതികളിലും നടത്തിയ തിരച്ചിലിൽ രേഖകൾ കണ്ടെടുത്തെന്നാണ് ഡി.ആർ.ഐ പറയുന്നത്.

ഇതുവഴി 2,981 കോടി രൂപയുടെ ഡ്യൂട്ടി ഇളവ് ആനുകൂല്യങ്ങൾ നിയമവിരുദ്ധമായി നേടിയെടുത്തു എന്നാണ് ആക്ഷേപം. നോട്ടീസിന് മറുപടി നൽകുമെന്നും നിയമപരമായ പരിഹാരങ്ങൾ ഉൾപ്പെടെ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും ഓപ്പോ ഇന്ത്യ, പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Notice to Oppo4389 crore duty evasion
News Summary - 4,389 crore duty evasion; Notice to Oppo
Next Story