'43 ശതമാനം സാമാജികരും ക്രിമിനൽ പശ്ചാത്തലമുള്ളവർ' -സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ്
text_fieldsന്യൂഡൽഹി: 43 ശതമാനം സാമാജികരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും നിയമനത്തിൽ അഴിച്ചുപണി ആവശ്യമാണെന്നും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് വികാസ് സിങ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുപ്രീം കോടതിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം നേടി 75 വർഷം കഴിയുമ്പോഴും ഭരിക്കുന്നത് ഇത്തരക്കാരാണെന്നത് മാറണമെന്ന് വികാസ് സിങ് പറഞ്ഞു. അതുപോലെ ഉദ്യോഗസ്ഥന്‍റെ തൊഴിൽ പരിചയ കാലത്തെക്കാൾ ഉപരി കർമ നിർവഹണത്തിലെ മികവിന്‍റെ അടിസ്ഥാനത്തിലായിരിക്കണം സുപ്രീം കോടതിയിലേക്കുള്ള നിയമനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സ്വാതന്ത്ര്യ സമര സേനാനികൾ രാജ്യത്തെ എങ്ങനെ വിഭാവനം ചെയ്തു എന്ന് മനസ്സിലാക്കിയാൽ ഭരണമേഖലയിൽ അഴിച്ചുപണി എളുപ്പമാക്കാം. ഇതിൽ തന്നെ സാമാജികരുടെ നിലവാരവും കോടതി ജഡ്ജിമാരുടെ നിയമനവുമാണ് ഏറെ പ്രധാനപ്പെട്ടത്. ഈ മേഖലകളിൽ പരിശോധനകളും പരിഷ്കാരങ്ങളും അത്യാവശ്യമാണ്' -വികാസ് സിങ് പറഞ്ഞു. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു, ചീഫ് ജസ്റ്റിസ് എൻ.വി. രമണ എന്നിവർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

