Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 24...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 4,213 കോവിഡ്​ ബാധിതർ

text_fields
bookmark_border
രാജ്യത്ത്​ 24 മണിക്കൂറിനിടെ 4,213 കോവിഡ്​ ബാധിതർ
cancel

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ്​ സ്ഥിരീകരിച്ചത്​ 4,213 പേർക്ക്​. ഇന്ത്യയിലെ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്നതാണിത്​. 

തിങ്കളാഴ്​ച രാവിലെ വരെയുള്ള കേന്ദ്ര ആ​േരാഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തി​​െൻറ കണക്കനുസരിച്ച്​ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 67,152 ആയി. ഇതിൽ111 പേർ വിദേശികളാണ്​. 44,029 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 20,916 പേർ രോഗമുക്തി നേടിയപ്പോൾ 2,206 പേർ മരണത്തിന്​ കീഴടങ്ങി. ഞായറാഴ്​ച വരെയുള്ള കണക്കനുസരിച്ച്​ രാജ്യത്ത്​ ആകെ​ 2,109 പേരായിരുന്നു കോവിഡ്​ മൂലം മരിച്ചത്​​. 62,939 പേരായിരുന്നു രോഗം സ്ഥിരീകരിച്ചവരായുണ്ടായിരുന്നത്​. 

മഹാരാഷ്​ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 22,171ആയി. ആകെ 832 പേർ മരണത്തിന്​ കീഴടങ്ങി. സംസ്ഥാനത്ത്​ 1,278 പേർക്കു കൂടി പുതുതായി കോവിഡ്​ബാധ സ്ഥിരീകരിക്കുകയും 53 പേർ മരിക്കുകയും ചെയ്​തു. ഇതിൽ 19 പേർ കോവിഡ്​ ഏറ്റവും രൂക്ഷമായി ബാധിച്ച മുംബൈയിലും 14 പേർ നാസികിലെ മലേഗാവിലുമാണ്​ മരിച്ചത്. 

​അഞ്ച്​ പേർ വീതം പുനെയിലും ജൽഗോണിലും രണ്ട്​ പേർ ധുലെയിലും ഓരോരുത്തർ വീതം ധുലെ റൂറൽ, പംപ്​രി ചിഞ്ച്​വാഡ്​, അഹമ്മദ്​നഗർ, ഔറംഗാബാദ്​, നന്ദർബാർ, സോലപൂർ, വ​ൈസ വിരാൾ എന്നിവിടങ്ങളിലും മരിച്ചുവെന്ന്​ ആരോഗ്യ വിഭാഗം അറിയിച്ചു.​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19
News Summary - 4,213 coronavirus cases in 24 hours: India records biggest single day jump -india news
Next Story