കോൺസ്റ്റബ്ൾ പരീക്ഷയിൽ കോപ്പിയടി; ബംഗാളിൽ 42 പേർ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോൺസ്റ്റബ്ൾ നിയമന പരീക്ഷയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച 42 പേർ അറസ്റ്റിൽ. ഇവർക്കെതിെര സി.െഎ.ഡി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഞായറാഴ്ച നടന്ന പ്രിലിമിനറി പരീക്ഷയിൽ വിവിധ കേന്ദ്രങ്ങളിൽനിന്നും വയർലെസ് ഉപകരണങ്ങളും ഇയർഫോണും അടക്കമുള്ളവ ഉപയോഗിച്ച് പരീക്ഷാർഥികൾ കോപ്പിയടിക്കുന്നുവെന്ന വിവരം ലഭിച്ചുവെന്നും ഷൂവിനും ചെരിപ്പിനും അടിയിലായിരുന്നു പലരും ഇവ ഒളിപ്പിച്ചിരുന്നതെന്നും സി.െഎ.ഡി ഒാഫിസർ പറഞ്ഞു. നിരവധി പേരിൽനിന്ന് വളരെ ചെറിയ ഇനം ഇയർ ഫോണുകൾ പിടിച്ചെടുത്തു.
ഇത് ഇവരുടെ കൂട്ടാളികൾ പരീക്ഷാകേന്ദ്രത്തിന് പുറത്തുവെച്ച് മൊബൈൽ ഫോൺ വഴി പ്രവർത്തിപ്പിക്കുകയായിരുന്നുവെന്നും ഇത്തരം അനധികൃത നീക്കങ്ങൾക്കു പിന്നിൽ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
