കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദുർഗാപൂരിലും സമീപമേഖലങ്ങളിലും അനുഭവപ്പെട്ടു.
ബുധനാഴ്ച രാവിലെ 7:54 നാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ദുർഗാപൂരിന് 110 കിലോമീറ്റർ വടക്ക് കിഴക്കാണ് ഭൂചലനത്തിെൻറ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെൻറർ ഫോർ സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു.