Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്രിപുരയിൽ 400 സായുധ സംഘാംഗങ്ങൾ ഇന്ന് ആയുധം ഉപേക്ഷിക്കും

text_fields
bookmark_border
ത്രിപുരയിൽ 400 സായുധ സംഘാംഗങ്ങൾ ഇന്ന് ആയുധം ഉപേക്ഷിക്കും
cancel

അഗർത്തല (ത്രിപുര): നാഷനൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (എൻ.എൽ.എഫ്.ടി), ഓൾ ത്രിപുര ടൈഗർ ഫോഴ്സ് (എ.ടി.ടി.എഫ്) എന്നീ മിലിറ്റന്റ് ഗ്രൂപ്പുകളിൽ പെട്ട 400ഓളം സായുധ സംഘാംഗങ്ങൾ ചൊവ്വാഴ്ച ആയുധം ഉപേക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

സെപ്റ്റംബർ നാലിന് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുമായി ഒത്തുതീർപ്പ് കരാർ ഇവർ ഒപ്പുവെച്ചിരുന്നു. ത്രിപുര സ്റ്റേറ്റ് റൈഫിൾസിന്റെ ഏഴാം ബറ്റാലിയന്റെ ജാംപുയിജാലയിലെ ആസ്ഥാനത്താണ് മുഖ്യമന്ത്രി മണിക് സാഹക്ക് മുന്നിൽ ആയുധം സമർപ്പിക്കുകയെന്ന് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സംസ്ഥാനത്ത് ശാശ്വത സമാധാനം ​കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നടപടി.

1990കളുടെ അവസാനം മുതൽ രണ്ട് പതിറ്റാണ്ടോളം ത്രിപുരയിൽ ഇരു ഗ്രൂപ്പുകളും നാശം വിതച്ചിരുന്നു. ആയിരക്കണക്കിന് ആളുകൾ കലാപം കാരണം പലായനം ചെയ്യപ്പെട്ടു. രണ്ട് സംഘടനകളിലെയും സായുധ സംഘാംഗങ്ങളുടെ പുനരധിവാസത്തിനായി കേന്ദ്രം 250 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 400 militants to lay down arms in Tripura today
Next Story