Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാണാതായ യുവതി...

കാണാതായ യുവതി ബാങ്കിനുള്ളിലെ സ്ട്രോങ് റൂമിൽ അവശനിലയിൽ; പദ്ധതികൾ മറ്റു ചിലതായിരുന്നുവെന്ന് പൊലീസ്

text_fields
bookmark_border
meghalaya bank
cancel

ഷി​ല്ലോങ്​: പച്ചക്കറി വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ 40കാരിയായ ത​െൻറ ഭാര്യയെ രണ്ട്​ ദിവസത്തിന്​ ശേഷം വീടിന്​ സമീപത്തെ ബാങ്കിനുള്ളിൽ ക്ഷീണിച്ച്​ അവശയായ നിലയിൽ ക​ണ്ട ഭർത്താവ്​ ഞെട്ടിപ്പോയി. സംഭവം എന്താണെന്ന്​ വെച്ചാൽ ബാങ്കിൽ ആരുമറിയാതെ കടന്നുകൂടി കൊള്ളയടിക്കാനായിരുന്നു യുവതിയുടെ പദ്ധതി. എന്നാൽ മാസത്തിലെ നാലാമത്തെ ശനിയാഴ്​ച അവധിയാണെന്നറിയാതെ കൊള്ള പ്ലാൻ ചെയ്​തതാണ്​ പണി പാളാൻ ഇടയാക്കിയത്​.

മേഘാലയക്കാരിയായ ഇസബല്ല മർബോഹ്​ ആണ്​ കഥയിലെ നായിക. അവശനിലയിലായ ഇവരെ ഷില്ലോങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പൊലീസ്​ അറസ്​റ്റ്​ ​രേഖപ്പെടുത്തി.

വെള്ളിയാഴ​്​ച​ വൈകീട്ടാണ്​ മർബോഹ്​ വീടിന്​ തൊട്ടടുത്തുള്ള ബാങ്കിലേക്ക്​ പോയത്​. പച്ചക്കറി വാങ്ങാനാണെന്നും പറഞ്ഞ്​ വീട്ടിൽ നിന്നിറങ്ങി നേരെ ബാങ്കിലേക്ക്​ പോവുകയായിരുന്നു. പണം നിക്ഷേപിക്കാനെന്ന്​ പറഞ്ഞാണ്​ ബാങ്കിൽ എത്തിയത്​. ബാങ്ക്​ അടക്കുന്ന സമയത്ത്​ പൊതുവേ ആരും അങ്ങനെ കയറിച്ചെല്ലാത്ത സെർവർ റൂമിൽ ഒളിച്ചിരിക്കാമെന്നും രാത്രി കഴിയാവുന്ന അത്രയും പണം അടിച്ചുമാറ്റിയ ശേഷം പിറ്റേന്ന്​ ബാങ്ക്​ തുറക്കു​േമ്പാൾ ഇറങ്ങിപ്പോക​ാമെന്നുമായിരുന്നു പദ്ധതി.

ബാങ്ക്​ അടച്ച സമയത്ത് അവർ നേരെ സ്​ട്രോങ്​ റൂമിലേക്ക്​ പോയി. എന്നാൽ സ്​ട്രോങ്​ റൂം കൈയ്യിൽ കരുതിയ കത്രിക ഉപയോഗിച്ച് പൊളിക്കാൻ​ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മരപ്പണിക്കാർ ഉപയോഗിക്കുന്ന ഒരു ആയുധം അവരുടെ ഹാൻഡ്​ബാഗിൽ നിന്ന്​ ലഭിച്ചതായി ഒരു പൊലീസുകാരൻ വ്യക്തമാക്കിയെങ്കിലും അവർ എങ്ങനെയാണ്​ യഥാർഥത്തിൽ സ്​ട്രോങ്​ റൂം പൊളിക്കാൻ നോക്കിയതെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്​.


സി.സി.ടി.വി ക്യാമറയിൽ ത​െൻറ ദൃശ്യം പതിഞ്ഞുവെന്ന്​ മനസിലാക്കിയ മർബോഹ്​ അത്​ തകർത്തു. പിറ്റേന്ന്​ ബാങ്ക്​ തുറന്ന ശേഷം സ്​ഥലം വിടാമെന്നായിരുന്നു മർബോഹ്​ കണക്കൂട്ടിയിരുന്നത്​. എന്നാൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്​ചകൾ ബാങ്ക്​ അവധിയായിരുന്നു. ഒരു രാത്രി കഴിയാൻ ആവശ്യമായി ചേക്ലേറ്റും ഒ.ആർ.എസും മാത്രമാണ്​ അവർ കൈയ്യിൽ കരുതിയിരുന്നത്​.


തിങ്കളാഴ്​ച രാവിലെ ബാങ്ക്​ തുറന്ന മാനേജർ ക്ഷീണിച്ച്​ അവശ നിലയിലായ മർബോഹിനെയാണ്​ കണ്ടത്​. സി.സി.ടി.വി കാമറകൾ തകർത്തിട്ടുമുണ്ടായിരുന്നു. അതോടെ മാനേജർ പൊലീസിനെയും യുവതിയുടെ ഭർത്താവിനെയും വിളിച്ചുവരുത്തി. ഭാര്യയെ കാണാതായി രണ്ട്​ ദിവസമായി തെരച്ചിൽ നടത്തുന്ന ഭർത്താവ്​ സോഷ്യൽ മീഡിയ വഴിയും സഹായം അഭ്യർഥിച്ചിരുന്നു.

ഷില്ലോങ്​ യൂത്ത്​ സെൻറർ ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുന്ന യുവതിയുടെ കോവിഡ്​ ടെസ്​റ്റ്​ ഫലം വരാൻ കാത്തിരിക്കുകയാണ്​ പൊലീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankmeghalayamissing woman
News Summary - 40-yr-old woman reported missing found locked in bank husband shocked knowing her plan
Next Story