പശു മോഷണം ആരോപിച്ച് തല്ലിക്കൊന്നു
text_fieldsകരീംഗഞ്ച്(അസം): പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ബംഗ്ലാദേശുകാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. അസമിലെ കരീംഗഞ്ച് ജില്ലയിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ടയാളുടെ സഹായിയെയും അക്രമികളിൽ ഒരാളെയും അറസ്റ്റുചെയ്തു. അതിർത്തിയോടുചേർന്ന സോണാപുര ടീ എസ്റ്റേറ്റിലെ രഞ്ജിത് മുണ്ടയാണ് കൊല്ലപ്പെട്ടത്.
അതിർത്തിക്കപ്പുറത്തുനിന്നെത്തിയ ഏഴംഗ സംഘം പുത്നി ടീ എസ്റ്റേറ്റിലെ വീട്ടിൽനിന്ന് പശുവിനെ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കരീംഗഞ്ച് എസ്.പി കുമാർ സഞ്ജിത് കൃഷ്ണ പറഞ്ഞു. ആളുകൾ ഓടിയെത്തി ഇവരെ ആക്രമിച്ചു. പരിക്കേറ്റ രണ്ടുപേരെ പൊലീസാണ് ആശുപത്രിയിലെത്തിച്ചതെന്ന് എസ്.പി പറഞ്ഞു.
