43 മാസത്തിനിടെ മധ്യപ്രദേശിലെ യുനെസ്കോ അംഗീകൃത കടുവാ സങ്കേതത്തിൽ ചത്തത് 40 കടുവകൾ; ഒപ്പം 14 ആനകളും
text_fieldsഭോപ്പാൽ: യുനെസ്കോ ഹെറിറ്റേജ് ലിസ്റ്റിലുള്ള മധ്യപ്രദേശിലെ ബന്ധാവ്ഗാർ കടുവാ സങ്കേതത്തിൽ കഴിഞ്ഞ 43 മാസത്തിനിടെ ചത്തുപേയത് 40 കടുവകൾ. 2022 നും 2025 നും ഇടയിൽ ഇവിടെ മൊത്തം 108 വന്യ ജീവകളാണ് 40 കുടവകൾ ഉൾപ്പെടെ നഷ്‍ടമായത്. മധ്യപ്രദേശ് വനം-പരിസ്ഥിതി മന്ത്രി ദിലീപ് അഹിർവാർ നിയസഭയിൽ അവതരിപ്പിച്ച കണകുകളിലാണ് ഞെട്ടിക്കുന്ന കടുവാ നഷ്ടത്തിന്റെ കണക്ക്.
165 കടുവകളാണ് ആകെ ഈ കടുവാ സങ്കേതത്തിലുള്ളത്. യാത്രികർക്ക് വേഗം കടുവകളെ ദൃശ്യമാകുന്ന രീതിയിലുള്ള സംരക്ഷിതവനം എന്ന നിലയിൽ ജനപ്രിയമാണ് ഈ കടുവാ സങ്കേതം. അതിനാൽതന്നെ ധാരാളം വനസഞ്ചാരികൾ എത്താറുമുണ്ടിവിടെ.
ഇത്രയധികം കടുവകൾ ചത്തുപോകാൻ കാരണം അവ തമ്മിലുള്ള കടിപിടിയാണെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ അസുഖം വന്നും കറണ്ടടിച്ചും കടുവകൾ ചത്തിട്ടുണ്ട്. കൂടാതെ കണ്ടുപിടിക്കാത്ത കാരണങ്ങൾകൊണ്ടും പല കടുവകളും ചത്തതാതയി കണക്കുകളിൽ കാണുന്നു.
ഇന്ത്യയിൽ ഏറ്റവും കടുവകളുള്ള സംസ്ഥാനം മധ്യപ്രദേശാണ്; 785 കടുവകളാണ് ഇവിടെയുള്ളത്. ‘ടൈഗർ സ്റ്ററ്റേ്’ എന്നാണ് മധ്യപ്രദേശ് അറിയപ്പെടുന്നതുതന്നെ. കടുവകളെകൂടാതെ 14 ആനകളും ഇവിടെ ചത്തിട്ടുണ്ട്.
എന്നാൽ ആനകൾ മറ്റ് കാടുകളിൽ നിന്ന് വന്നുചേരാറുള്ള വനംകൂടിയാണിത്. രണ്ടു വർഷം മുമ്പ് ഛത്തീസ്ഗഡിലെ വനത്തിൽ നിന്ന് 80 എണ്ണമടങ്ങുന്ന ഒരു ആനക്കൂട്ടമാണ് ഇവിടേക്ക് വരികയും ഇവിടെ വാസമുറപ്പിക്കുകയും ചെയ്തത്. അതേസമയംകഴിഞ്ഞ വർഷം ഒന്നിച്ച് 11 ആനകൾ ചത്തതിലൂടെ രാജ്യത്തെ മൃഗസ്നേഹികളുടെ ശ്രദ്ധപതിഞ്ഞ സംരക്ഷിത വനഭൂമി കൂടിയാണിത്.
1526 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വനഭൂമി ധാരാളം ആദിവാസികളുള്ള ഉമരിയ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

