Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരസതയകറ്റാൻ ചീട്ടുകളി; കോവിഡ്​ ബാധിച്ചത്​ 40 പേർക്ക്​

text_fields
bookmark_border
sheet-kali
cancel

ഹൈദരാബാദ്​: വിരസതയകറ്റാൻ ചീട്ടുകളി നടത്തിയതോടെ കോവിഡ്​ ബാധിച്ചത്​ 40 പേർക്ക്​. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ രണ്ട്​ സംഭവങ്ങളിലായാണ്​ 40 പേരിലേക്ക്​ രോഗം പകർന്നത്​. കൃഷ്​ണലങ്ക പ്രദേശത്ത്​ ചുറ്റുമുള്ളവരെയും കൂട്ടിയാണ്​ ട്രക്ക്​ ഡ്രൈവർ ചീട്ടുകളിച്ചത്​.

സ്​ത്രീകൾ ‘തംബോല’യും കളിച്ചു. ഇതോടെ ഇവിടെ മാത്രം 24 പേരിലേക്ക്​ അസുഖം പകർന്നതായി ജില്ല കലക്​ടർ എ. മുഹമ്മദ്​ ഇല്യാസ്​ പറഞ്ഞു. സമീപ പ്രദേശമായ കാർമിക നഗറിലും സമാന സംഭവമുണ്ടായി. ട്രക്ക്​ ഡ്രൈവർ ഇവിടെയും ആളെക്കൂട്ടി ചീട്ടുകളിച്ചു. 15 പേർക്കാണ്​ രോഗം ബാധിച്ചത്​. സാമൂഹിക അകലം പാലിക്കാതെയാണ്​ ചീട്ടുകളിച്ചതെന്ന്​ ജില്ല കലക്​ടർ പറഞ്ഞു. ജനങ്ങൾ നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 40 people affected covid
Next Story