Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോലിയും വരുമാനവും...

ജോലിയും വരുമാനവും ഇല്ല; അഹമ്മദാബാദിലെ 40% രക്ഷിതാക്കളും കുട്ടികളുടെ സ്​കൂൾ ഫീസ് നൽകാൻ ബുദ്ധിമുട്ടുന്നുവെന്ന്​ സർവെ

text_fields
bookmark_border
ജോലിയും വരുമാനവും ഇല്ല; അഹമ്മദാബാദിലെ 40% രക്ഷിതാക്കളും കുട്ടികളുടെ സ്​കൂൾ ഫീസ് നൽകാൻ  ബുദ്ധിമുട്ടുന്നുവെന്ന്​ സർവെ
cancel

അഹമ്മദാബാദ്: കുട്ടികളുടെ പഠന ഫീസടക്കാൻ അഹമ്മദാബാദിലെ 40 ശതമാനം രക്ഷിതാക്കളും ബുദ്ധിമുട്ടുകയാണെന്ന്​ സർവെ. കോവിഡ്​ വ്യാപനത്തിന്​ പിന്നാലെ ഗുജറാത്തിൽ സംസ്ഥാനം ഏർപ്പെടുത്തിയ ലോക്​ഡൗ​ൺ പ്രദേശത്തെ മനുഷ്യരെ സാമ്പത്തികമായി തളർത്തിയെന്നാണ്​ പഠനം പറയുന്നത്​.

നിലവിലെ ഫീസ്​ തന്നെ പലരും പൂർണമായി അടച്ചിട്ടില്ല. ​ലോക്​ഡൗൺ ആയതിനെ തുടർന്ന്​ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി പൂട്ടിയതോടെ അധികൃതരുടെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ്​ പലരും. ബിസിനസ്​ തകരുകയും ജോലി നഷ്​ടപ്പെടുകയും ചെയ്​തവരാണേറെയും. അവരൊക്കെ ഫീസുകൾ ഘട്ടം ഘട്ടമായി അടക്കാനുള്ള അവസരം മാനേജ്​മെൻറിനോട്​ ആവശ്യപ്പെട്ടിരിക്കുകയാണ്​.

സ്​കൂൾ ഫീസ്​ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട്​ ഗുജറാത്ത്​ ഹൈകോടതിയു​ടെ ഇടപെടലി​െൻറ പശ്ചാത്തലത്തിൽ ഒരു കമ്പനിയാണ് രക്ഷിതാക്കളുടെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട്​​ സർവെ നടത്തിയത്​.

30,000 രക്ഷിതാ​ക്കളെയാണ്​ സർവെക്കായി സമീപിച്ചത്​. 50 ശതമാനത്തോളം പേർ മറുപടി നൽകി. പലരും കൈയിലുള്ള പണം, മറ്റ്​ അടിയന്തര ആവശ്യങ്ങൾക്കായി മാറ്റിവെക്കാനാണ്​ തീരുമാനം. ഈ പ്രതിസന്ധിയിൽ നിന്ന്​ തിരികെ കയറാൻ സമയമെടുക്കു​െമന്നാണ്​ രക്ഷിതാക്കൾ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat
News Summary - 40% of parents in Ahmedabad finding it tough to pay fees
Next Story