Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊടിക്കാറ്റിലും...

പൊടിക്കാറ്റിലും മഴയിലും മരണം 60 ആയി; ഇടിമിന്നലിൽ 100ലേറെ വീടുകൾ കത്തിനശിച്ചു

text_fields
bookmark_border
പൊടിക്കാറ്റിലും മഴയിലും മരണം 60 ആയി; ഇടിമിന്നലിൽ 100ലേറെ വീടുകൾ കത്തിനശിച്ചു
cancel

ന്യൂഡൽഹി: രാജ്യത്തെ വി​റ​പ്പി​ച്ച്​ ആ​ഞ്ഞു​വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ലും തി​മ​ർ​ത്തു​പെ​യ്​​ത മ​ഴ​യി​ലും മ​ര​ണം 60 ആയി. ഉത്തർ പ്രദേശിൽ മാത്രം 38 പേർ മരിച്ചു. പശ്​ചിമബംഗാളിൽ 12പേരും മരണത്തിനിരയായി. കൊടുങ്കാറ്റും പേമാരിയും ശക്​തമായ നാലു സംസ്​ഥാനങ്ങളിൽ കനത്ത നാശനഷ്​ടങ്ങളുണ്ടായി.

വിവിധയിടങ്ങളിൽ ശക്​തമായ കാറ്റിൽ മരങ്ങളും കെട്ടിടങ്ങളും തകർന്നു. വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു. ഉത്തർ പ്രദേശിലെ സാംഭലിൽ ഇടി മിന്നലിനെ തുടർന്നുണ്ടയ തീപിടുത്തത്തിൽ 100ലേറെ വീടുകൾ കത്തിക്കരിഞ്ഞു. യു​.പിയിൽ മാത്രം 12 ദിവസത്തിനി​െട 102 പേരാണ്​ കൊടുങ്കാറ്റും മഴയും മൂലം മരിച്ചത്​.  മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലാണ്​ യു.പിയിൽ കാറ്റ്​ വീശിയത്​. ഇന്നും ഇതേ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. 

വടക്കൻ സംസ്​ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്​ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലും അടുത്ത രണ്ടു ദിവസം കൂടി ശക്​തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകി. 

ഉ​ത്ത​​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ൾ, ആ​ന്ധ്ര​പ്ര​ദേ​ശ്​, ഡൽഹി, തെ​ല​ങ്കാ​ന സം​സ്​​ഥാ​ന​ങ്ങ​ളിലുണ്ടായ ശ​ക്ത​മാ​യ കാ​റ്റിലും മ​ഴ​യിലും ഇടിമി​ന്നലിലു​ം​ നിരവധി മരണത്തിനു പുറമെ വ്യാപകനാശവും റിപ്പോർട്ട്​ ചെയ്യപ്പെട്ടു. നൂ​റു​ക​ണ​ക്കി​ന്​​ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച ​ൈവ​കീ​ട്ട്​ 109 കി​ലോ​മീ​റ്റ​ർ​ വേ​ഗ​ത്തി​ൽ വീ​ശി​യ കാ​റ്റ്​ ഡ​ൽ​ഹി​യെ സ​തം​ഭി​പ്പി​ച്ചു. ഇ​വി​ടെ നാലുപേ​ർ മ​രി​ക്കു​ക​യും 18 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്​. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​ക്കാ​റ്റ്​ നി​റ​ഞ്ഞ​തോ​ടെ വൈ​കീ​ട്ട്​ അ​േ​ഞ്ചാ​െ​ട ഡ​ൽ​ഹി ഇ​രു​ട്ടി​ലാ​യി. ​െപാ​ടി​ക്കാ​റ്റും മ​ഴ​യും വി​മാ​ന സ​ർ​വി​സു​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചു. 

ഡ​ൽ​ഹി ഇ​ന്ദി​ര​ഗാ​ന്ധി വി​മാ​ന​ത്താ​വ​ളം മ​ണി​ക്കൂ​റു​​ക​ളോ​ളം നി​ല​ച്ചു. സ​ർ​വി​സു​ക​ൾ തി​രി​ച്ചു​വി​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ വീ​ണ് റോ​ഡ്, റെയിൽ​​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. റെയിൽവേ സ്​റ്റേഷനുകൾ അടച്ചിട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശിൽ 18ഉം പ​ശ്ചി​മ​ബം​ഗാളിൽ 12ഉം ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ഒമ്പതും മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. ഉത്തർപ്രദേശിൽ മരിച്ചവരിൽ ഒരു ടൂറിസ്​റ്റുമുണ്ട്​. 28 പേർക്ക്​ പരിക്കേറ്റു. 37 വീടുകൾ തകർന്നു. 

പ​ശ്ചി​മ​ബം​ഗാ​ളി​ൽ മ​രി​ച്ച​വ​രി​ൽ നാ​ലു കു​ട്ടി​ക​ളു​മു​ണ്ട്.​ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ ഹൗ​റ ജി​ല്ല​യി​ലെ ഉ​ലു​ബെ​രി​യ​യി​ൽ മാ​ങ്ങ​പെ​റു​ക്കാ​ൻ ഇ​റ​ങ്ങി​യ കു​ട്ടി​ക​ളാ​ണ്​ ഇ​ടി​മി​ന്ന​ലേ​റ്റ്​ മ​രി​ച്ച​ത്. ന​ദി​യ, വെ​സ്​​റ്റ്​ മി​ഡ്​​നാ​പൂ​ർ, മു​ർ​ഷി​ദാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു​പേ​രും മ​രി​ച്ചു. തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്ര​​പ്ര​ദേ​ശി​ലും മൂ​ന്നു ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. തെ​ല​ങ്കാ​ന​യി​ലെ മാ​ഞ്ചീ​രി​യ​ൽ ജി​ല്ല​യി​ലാ​ണ്​ ക​ർ​ഷ​ക​ർ ഇ​ടി​​മി​ന്ന​ലേ​റ്റ്​ മ​രി​ച്ച​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തീ​ര​മേ​ഖ​ല​യാ​യ ശ്രീ​കാ​കു​ള​ത്ത്​ ആ​റു​പേ​ർ ഉ​ൾ​പ്പെ​ടെ ഒമ്പതുപേ​ർ മ​രി​ച്ചു. കേരളത്തിലും ഇടിമിന്നലി​​​​​​െൻറ അകമ്പടിയിൽ കനത്ത മഴ ​പെയ്​തു. 

പൊ​ടി​ക്കാ​റ്റും മ​ഴ​യും സം​ബ​ന്ധി​ച്ച്​ 13 സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ​ ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്​​ച ഉ​ത്ത​േ​ര​ന്ത്യ​യി​ലു​ണ്ടാ​യ പൊ​ടി​ക്കാ​റ്റി​ലും മ​ഴ​യി​ലും 134പേ​രാ​ണ്​ മ​രി​ച്ച​ത്. ഏറെ ബാധിച്ച ഉത്തർപ്രദേശിൽ മാത്രം 80 പേർ മരിച്ചു. ജ​മ്മു-​ക​ശ്​​മീ​ർ, ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ വീ​ണ്ടും കാ​ലാ​വ​സ്​​ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainmalayalam newsNatural CalamityDust Storm
News Summary - 40 Killed In Storms Across India - India News
Next Story