ആർ.എസ്. പുര: ജമ്മു കശ്മീരിലെ ആർ.എസ്. പുര മേഖലയിൽ വീടുകൾ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു.
അപകടത്തിൽ ആളുകൾ മരിച്ചതായി റിപ്പോർട്ടില്ല. തീപിടിച്ച വീടുകളിൽ ആളുകൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അഗ്നിശമനസേനയും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.
അഗ്നിശമന സേനയുടെ അഞ്ച് യൂനിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.