Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right40 ശതമാനം ശ്രമിക്​...

40 ശതമാനം ശ്രമിക്​ ട്രെയിനുകളും വൈകിയോടുന്നു​

text_fields
bookmark_border
40 ശതമാനം ശ്രമിക്​ ട്രെയിനുകളും വൈകിയോടുന്നു​
cancel

ന്യൂഡൽഹി: ലോക്​ഡൗണി​െനത്തുടർന്ന്​ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ അന്തർസംസ്​ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ഏർപെടുത്തിയ ശ്രമിക്​ പ്രത്യേക ട്രെയിനുകളിൽ 40 ശതമാനവും വൈകിയോടുന്നതായി റിപോർട്ട്​. മേയ്​ ഒന്ന്​ മുതൽ 20 ലക്ഷം യാത്രക്കാരുമായി സർവിസ്​ നടത്തിയ 3740 ശ്രമിക്​ ട്രെയിനുകളിൽ 40 ശതമാനവും വൈകിയോടുന്നതായി ഇന്ത്യൻ എക്​സ്​പ്രസ്​ റിപോർട്ട്​ ചെയ്​തു. ശരാശരി സമയം എട്ടുമണിക്കൂറാണ്​ ട്രെയിനുകൾ വൈകുന്നത്​. 

വൈകുന്ന ട്രെയിനുകളിൽ അധികവും ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും സർവിസ്​ നടത്തുന്നവയാണ്​. മഹാരാഷ്​ട്രയിൽ  നിന്നും 36ഉം ഗുജറാത്തിൽ നിന്ന്​ 17ഉം ട്രെയിനുകൾ ഒരുദിവസമോ അധിലധികമോ സമയം വൈകി. 421 ട്രെയിനുകൾ 10 മണിക്കൂറിലധികം താമസിച്ചു. 10 ശതമാനം അല്ലെങ്കിൽ 373  ട്രെയിനുകൾ 10 മുതൽ 24 മണിക്കൂർ വരെ വൈകുന്നു. 78 ട്രെയിനുകൾ ഒരുദിവസം താമസിച്ചാണ് ലക്ഷ്യസ്​ഥാനത്തെത്തുന്നത്​. 43 ട്രെയിനുകൾ 30 മണിക്കൂറിലധികവും ചില ട്രെയിനുകൾ നിശ്ചയിച്ച യാത്രസമയത്തിൽ നിന്നും രണ്ട്​ ദിവസത്തിലധികമെടുത്തും യാത്ര അവസാനിപ്പിച്ചു. 

സൂപ്പർ ചുഴലിക്കാറ്റായ അംപൻ നാശം വിതച്ചത്​ കാരണം പല ട്രെയിനുകളും തിരിച്ചുവിടുന്നതും ഒരേ റൂട്ടിൽ പെ​ട്ടെന്നുണ്ടാകുന്ന തിരക്കിനെത്തുടർന്നുമാണ്​ ട്രെയിനുകൾ വൈകാൻ കാരണമാകുന്നത്​. ‘പ്രത്യേക ട്രെയിനുകളായതിനാൽ തന്നെ ഇത്തരം സർവിസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്​ഥാനങ്ങൾക്കും ഓഫിസർമാർക്കും അധികാരം നൽകിയിട്ടുണ്ട്​. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച്​ ഇവ സർവിസ്​ നടത്തുന്ന ദൂരം ദീർഘിപ്പിക്കാനും ചുരുക്കാനും സാധിക്കും. അതെല്ലാം യാത്രക്കാരുടെ ആവശ്യാനുസരണമായിരിക്കും’ -റെയിൽവേ ബോർഡ്​ ചെയർമാൻ വി.കെ. യാദവ്​ പറഞ്ഞു. 

വേനൽ കടുത്തതിനാൽ ട്രെയിനുകളുടെ വൈകിയോട്ടം യാത്രക്കാർക്ക്​ അസഹ്യമായി മാറി. ലോക്​ഡൗൺ ആയതിനാൽ ഭക്ഷണത്തിൻെറയും വെള്ളത്തിൻെറയും ലഭ്യത ഉറപ്പിക്കാൻ സാധിക്കില്ല. യാത്ര വൈകുന്നതോടെ കൈയ്യിൽ കരുതുന്ന ഭക്ഷണം കേടായി പോകുന്നുവെന്ന പരാതിയുമുയരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Migrant workerscorona viruscovid 19india lockdownshramik special trains
News Summary - 40 per cent Shramik trains late, average delay 8 hours- india
Next Story