Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gujarat Clash
cancel
Homechevron_rightNewschevron_rightIndiachevron_rightരാമ​േക്ഷത്ര ധനസമാഹരണം:...

രാമ​േക്ഷത്ര ധനസമാഹരണം: രഥയാത്രക്കിടെ നടത്തിയ അക്രമത്തിൽ 40 പേർ അറസ്റ്റിൽ

text_fields
bookmark_border

ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിന്‍റെ ധനസമാഹരണത്തിനിടെ നടത്തിയ രഥയാത്രക്കിടെയുണ്ടായ അക്രമത്തിൽ 40ലേറെ പേർ അറസ്റ്റിൽ. ഗുജറാത്തിലെ കച്ച്​ ജില്ലയിലാണ്​ സംഭവം.

ഞായറാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട്​ മൂന്നുകേസുകളാണ്​ രജിസ്റ്റർ ചെയ്​തത്​. അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും ​പൊലീസുകാരനുൾപ്പെടെ നിരവധിപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. കൊലപാതകം, കലാപം, തീവെപ്പ്​, ഗൂഢാലോചന തുടങ്ങിയവക്കെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​.

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്‍റെ ധനസഹായത്തിനായി നടത്തിയ ഘോഷയാത്രക്കിടെ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിലായിരുന്നു റാലി. മറ്റു സമുദായത്തെ പ്രകോപിക്കുന്നതിനായി പള്ളിയുടെ മുമ്പിലെ വഴിയിൽ​ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും വാളുകൾ, വടികൾ തുടങ്ങിയവ ഉയർത്തുകയും തീവെച്ചുമായിരുന്നു റാലിയെന്ന്​ പരിക്കേറ്റ പൊലീസുകാർ നൽകിയ പരാതിയിൽ പറയുന്നു.

അക്രമം നിയന്ത്രിക്കുന്നതിനായി പൊലീസ്​ ടിയർ ഗ്യാസ്​ പ്രയോഗിച്ചതായി കച്ച്​ പൊലീസ്​ സൂപ്രണ്ട്​ മയൂർ പാട്ടീൽ പറഞ്ഞു. റാലി അവസാനിച്ചപ്പോൾ അക്രമം നടന്ന സ്​ഥലത്തുനിന്ന്​ 200 മീറ്റർ അകലെ ഝാർഖണ്ഡ്​ സ്വദേശിയായ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അക്രമത്തിനിടെ കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലാണ്​ പൊലീസ്​.

ഞായറാഴ്​ച നടത്തിയ രഥയാത്രക്ക്​ വിശ്വഹിന്ദു പരിഷത്ത്​ അനുമതി വാങ്ങിയിരുന്നില്ലെന്ന്​ ​പൊലീസ്​ പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിലെ ധനസമാഹരണവുമായി ബന്ധ​പ്പെട്ട്​ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി അക്രമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. മധ്യപ്രദേശിലെ ഇ​േ​ന്ദാറിലും ഉജ്ജയിനിലും മൻഡാസോറിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishwa Hindu ParishadGujarat ViolenceRam Temple Ayodhya
News Summary - 40 Arrested After Clash During Gujarat Ram Temple Donation Rally
Next Story