Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബദ്ധത്തിൽ കഫ് സിറപ്പ് കുടിച്ചു; നാല് വയസുകാരിക്ക് ദാരുണാന്ത്യം

text_fields
bookmark_border
അബദ്ധത്തിൽ കഫ് സിറപ്പ് കുടിച്ചു; നാല് വയസുകാരിക്ക് ദാരുണാന്ത്യം
cancel

ലഖ്നോ: ഉത്തർപ്രദേശിൽ ബന്ധുവീട്ടിൽ വെച്ച് ചുമക്കുള്ള കഫ് സിറപ്പ് മുഴവനായും കുടിച്ച നാല് വയസുകാരിക്ക് ദാരുണാന്ത്യം. ബന്ധുവിന്റെ വീട്ടിലെ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന കഫ് സിറപ്പ് കുട്ടി കളിച്ചുകൊണ്ടിരിക്കെ എടുത്ത് കുടിക്കുകയായിരുന്നു എന്നാണ് വിവരം. സദ്ദാം - റെഹാന ദമ്പതികളുടെ മൂത്ത മകൾ അൽകാഫിയയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ പെരാഡി ഗ്രാമത്തിലാണ് സംഭവം.

കഫ് സിറപ്പ് അമിതമായി കഴിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും പോസ്റ്റ്മോർട്ടം ലഭിച്ചതിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കൂ.

നവംബർ 5ന് നാമകരണ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി അമ്മ റെഹാനക്കും മുത്തശ്ശി ഷബീന ബീഗത്തിനുമൊപ്പമാണ് കുട്ടി ബന്ധു വീട്ടിലെത്തിയത്. ബുധനാഴ്ച വൈകിട്ട് 7.15 ഓടെ 70 വയസുള്ള ഒരു ബന്ധു മുറിയിൽ വെച്ച് ചുമക്കുള്ള മരുന്ന് കുടിച്ചിരുന്നു. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പിന്നീട് ആ കുപ്പിയിൽ നിന്ന് മരുന്ന് എടുത്ത് മുഴുവൻ കുടിക്കുകയായിരുന്നു.

മരുന്ന് കുടിച്ച ശേഷം കുട്ടി മുത്തശ്ശിയുടെ അടുത്ത് വന്ന് കുപ്പിയുടെ അടപ്പ് അടച്ചുതരാൻ ആവശ്യപ്പെട്ടു. താൻ മരുന്ന് കുടിച്ചുവെന്ന് കുട്ടി പറഞ്ഞിരുന്നതായും വിവരമുണ്ട്. പിന്നാലെ കുറച്ച് നേരം കളിച്ച ശേഷം കുട്ടി ഉറങ്ങിപ്പോയി. ക്ഷീണം കൊണ്ട് ഉറങ്ങിയതാണെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാൽ വ്യാഴാഴ്ച രാവിലെ 10 മണിയായിട്ടും ഉണരാതിരുന്നതോടെ പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ തന്നെ കുട്ടിയെ പ്രാദേശിക ഡോക്ടറുടെ അടിത്തത്തെത്തിച്ചു.

ഡോക്ടറുടെ നിർദേശപ്രകാരം കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. എന്നാൽ, അവിടെ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ 11.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

കുട്ടിയെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് മെഡിക്കൽ കോളേജ് എമർജൻസി വിഭാഗം ചുമതലയുള്ള ഡോ. അമിത് ആനന്ദ് പറഞ്ഞു. കുട്ടി അബദ്ധത്തിൽ മരുന്ന് മുഴുവനും കുടിച്ചുവെന്നാണ് കുടുംബം പറഞ്ഞതെന്നും അമിത ഡോസ് മരണത്തിന് കാരണമായിരിക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4-year-old UP girl consumes cough syrup after mistaking it for juice, dies
Next Story