Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിൽ രാമക്ഷേത്ര നിർമാണ സ്ഥലത്ത് ഡാൻസ് കളിച്ച നാല് വനിതാ പൊലീസുകാർക്ക് സസ്‍പെൻഷൻ
text_fieldsbookmark_border
അയോധ്യ: രാമക്ഷേത്ര നിർമാണ സ്ഥലത്ത് സുരക്ഷയുടെ ഭാഗമായി വിന്യസിച്ച നാല് വനിതാ പൊലീസ് കോൺസ്റ്റബിൾമാർ ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് അവരെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. സിവിൽ വേഷത്തിലായിരുന്നു പൊലീസുകാർ ഡാൻസ് കളിച്ചത്. ഇത് സമൂൾമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു.
അഡീഷനൽ എസ്.പി (സെക്യൂരിറ്റി) പങ്കജ് പാണ്ഡെ വ്യാഴാഴ്ച സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോൺസ്റ്റബിൾമാരായ കവിത പട്ടേൽ, കാമിനി കുശ്വാഹ, കാശിഷ് സാഹ്നി, സന്ധ്യാ സിങ് എന്നിവരെ സസ്പെൻഡ് ചെയ്യാൻ സീനിയർ പൊലീസ് സൂപ്രണ്ട് മുനിരാജ് ജി ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

