Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 4000 കിലോ മാമ്പഴം പിടിച്ചെടുത്തു
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
ട്രിച്ചി: അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് പഴിപ്പിച്ച 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പിടിച്ചെടുത്തു. തമിഴ്നാട് ട്രിച്ചിയിലെ ഗാന്ധി മാർക്കറ്റിൽ നിന്നാണ് രാസവസ്തുക്കൾ വിതറി കൃത്രിമമായി പഴുപ്പിച്ച 4,000 കിലോ മാമ്പഴം പിടിച്ചെടുത്തത്.
മാങ്ങകൾ കൃത്രിമമായി പഴുപ്പിക്കുന്നുവെന്ന് സുചന ലഭിച്ചതിനെത്തുടർന്ന് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ട്രിച്ചി ഗാന്ധി മാർക്കറ്റിലെ പത്ത് ഗോഡൗണുകളിൽ നടത്തിയ റെയ്ഡിലാണ് മാങ്ങ പിടിച്ചത്
മൂന്ന് ഗോഡൗണുകളിൽ എഥിലീൻ ഉപയോഗിച്ചിരുന്നുവെന്നും അധികൃതർ വെളിപ്പെടുത്തുന്നു.വിപണിയിൽ നിന്ന് വാങ്ങുന്ന ഇത്തരം മാങ്ങകൾ ശരീരത്തിന് അപകടമാണെന്നും സൂക്ഷ്മത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പിടിച്ചെടുത്ത മാങ്ങ അധികൃതർ നശിപ്പിച്ചു.
Next Story

