കശ്മീരിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ലശ്കറെ ത്വയ്യിബ തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം, ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നടന്ന അപകടത്തിൽ മൂന്ന് സൈനികർ മരിക്കുകയും അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. സൈനികരുമായി ഏറ്റുമുട്ടൽ സ്ഥലത്തേക്ക് വരുകയായിരുന്ന ടാറ്റാ സുമോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ബാദിഗാം, സൈനാപുര പ്രദേശങ്ങളിൽ സൈന്യം നടത്തിയ അന്വേഷണത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപിയാൻ സ്വദേശികളായ ആഖിബ് ഫാറൂഖ് തോക്കർ, വസീം അഹമ്മദ് തോക്കർ, ഫാറൂഖ് അഹമ്മദ് ഭട്ട്, ശൗഖീൻ അഹമ്മദ് മിർ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികൾ.