Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യ കൂടെ പോകാൻ തയാറായില്ല; ആസിഡ് ആക്രമണത്തിൽ കുട്ടികളടക്കം നാലുപേർക്ക് പൊള്ളലേറ്റു
text_fieldsbookmark_border
ഭുവനേശ്വർ: രണ്ടാം ഭാര്യ കൂടെ വരാൻ വിസമ്മതിച്ചതോടെ കുപിതനായ ഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തിൽ കുട്ടികളടക്കം നാലു പേർക്ക് പൊള്ളലേറ്റു. ഒഡീഷയിലെ ബലസോർ ജില്ലയിൽ സദർ പൊലീസ് സ്റ്റേഷന് കീഴിലെ വിംപുര ഗ്രാമത്തിലാണ് സംഭവം.
ചന്ദൻ റാണ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിക്കു നേരെ ഇയാൾ ആസിഡ് ആക്രമണം നടത്തവെ രക്ഷിക്കാനെത്തിയ സഹോദരിക്കും ഇവരുടെ രണ്ടു കുട്ടികൾക്കുമാണ് പൊള്ളലേറ്റത്. അക്രമി ഉടൻ സ്ഥലത്തുനിന്നും മുങ്ങുകയും ചെയ്തു.
പൊള്ളലേറ്റ ഭാര്യയുടെ നില ഗുരുതരമാണ്. നേരത്തെ വിവാഹിതനായത് മറച്ചുവെച്ചാണ് തന്‍റെ സഹോദരിയെ ചന്ദൻ വിവാഹം കഴിച്ചതെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

