Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണം വിട്ട കാർ കിണറിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു

text_fields
bookmark_border
4 of a family die as car falls into open well in Telangana’s Mahabubabad
cancel

ഹൈദരാബാദ്: നിയന്ത്രണം വിട്ട കാർ കിണറിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തെലങ്കാനയിലെ മെഹബൂബബാദിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തേക്കുളപ്പള്ളി സ്വദേശികളായ ബാനോത്ത് ഭദ്രുനായക്, ബാനോത്ത് അച്ചാമ്മ, ലളിത, സുരേഷ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി കേസമുദ്രം ബൈപ്പാസിലൂടെ കടന്നുപോവുന്നതിനിടെ ഏഴംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ കിണറിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നും അമിതവേഗമാണ് അപകടകാരണമെന്നും പൊലീസ് അറിയിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മഹബൂബാബാദിലെ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 4 of a family die as car falls into open well in Telangana’s Mahabubabad
Next Story