ശാഹീൻ ബാഗ് സമരത്തിലെ കുട്ടികൾ: സർക്കാറുകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തിൽ കുട്ടികൾ പങ്കെടുക്കുന്നത് സം ബന്ധിച്ച് വിശദീകരണം തേടി കേന്ദ്ര സർക്കാറിനും ഡൽഹി സർക്കാറിനും സുപ്രീം കോടതി നോട്ടീസ് നൽകി.
മാതാപിതാ ക്കൾക്കൊപ്പം ശാഹീൻബാഗിൽ നിന്ന് മടങ്ങിയ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിൽ വാദം കേട്ട ശേഷ മായിരുന്നു ഇത്.
കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്നും അവരെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നും പറഞ്ഞ കോടതി, നാലുമാസം പ്രായമുള്ള കുഞ്ഞ് പ്രതിഷേധിക്കാൻ പോകുമോയെന്ന ചോദ്യവും ഉന്നയിച്ചു.
ശാഹീൻ ബാഗിലെ സമരപ്പന്തലിൽ തുടർച്ചയായി മാതാപിതാക്കൾക്കൊപ്പം വന്നിരുന്ന മുഹമ്മദ് ജഹാൻ എന്ന നാലുമാസക്കാരൻ ജനുവരി 30ന് മരിച്ചിരുന്നു. ശാഹീൻ ബാഗ് സമര സംഘാടകരും മാതാപിതാക്കളും കുട്ടിയെ സംരക്ഷിക്കുന്നതിൽ പരാജിതരായെന്നും അതാണ് മരണകാരണമെന്നും ചൂണ്ടിക്കാട്ടി 2019ൽ ധീരതക്കുള്ള ദേശീയ അവാർഡ് നേടിയ മുംബൈയിലെ സെൻ ഗുൻരതൻ സദവർതെ എന്ന 12കാരി അയച്ച കത്തിെൻറ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്. സമരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയണമെന്നും സദവർതെ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
വാദത്തിനിടെ നാല് മാസം പ്രായമുള്ള കുട്ടി പ്രതിഷേധിക്കാൻ പോകുമോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബഞ്ച് മരിച്ച കുഞ്ഞിെൻറ അമ്മയടക്കമുള്ളവർക്കുവേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. ശാഹീൻ ബാഗിലെ വിദ്യാർഥികളെ സ്കൂളുകളിൽ ‘പാകിസ്താനി’ എന്നും ‘തീവ്രവാദി’ എന്നും വിളിക്കുന്നതായി അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
എന്നാൽ, ഇപ്പോൾ പരിഗണിക്കുന്ന കേസുമായി ബന്ധമില്ലാത്ത ഇത്തരം കാര്യങ്ങൾ പരാമർശിക്കേണ്ടതില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. ‘ഇത് സി.എ.എ, എൻ.ആർ.സി എന്നിവക്കെതിരെയോ വിദ്യാർഥികളെ പാകിസ്താനി എന്ന് കളിയാക്കുന്നതിനെതിരെയോ ഉള്ള കേസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
