നാലുമാസം പ്രായമുള്ള കുഞ്ഞിനെ മൂന്നു നില വീടിനു മുകളിൽനിന്ന് കുരങ്ങന്മാർ എറിഞ്ഞു കൊന്നു
text_fieldsന്യൂഡൽഹി: മൂന്നു നില കെട്ടിടത്തിനു മുകളിൽനിന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാർ താഴേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഉൾഗ്രാമത്തിലാണ് ദാരുണ സംഭവം.
ദുംക ഗ്രാമത്തിലെ നിർദേശ് ഉപാധ്യായായുടെ മകനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നിർദേശും ഭാര്യയും കുഞ്ഞിനെയും കൈയിലെടുത്ത് വീടിന്‍റെ ടെറസിനു മുകളിൽ നിൽക്കുന്നതിനിടെ ഒരു കൂട്ടം കുരങ്ങന്മാർ വന്നു. ഓടിക്കാൻ ശ്രമിച്ചെങ്കിലും കരുങ്ങുകൾ പെട്ടെന്ന് ഇവർക്ക് ചുറ്റും കൂടി.
വീടിനകത്തേക്ക് ഓടുന്നതിനിടെ ഇവരുടെ കൈയിൽനിന്ന് കുട്ടി അബദ്ധത്തിൽ താഴെ വീണു. ഇതിനിടെ കുരങ്ങന്മാർ കുട്ടിയെ എടുത്ത് താഴേക്ക് വലിച്ചെറിയുകയായിരുന്നു. വിവരം ലഭിച്ചതോടെ സംഭവ സ്ഥലത്തേക്ക് വനപാലകരെ അയച്ചതായി ബറേലി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ലലിത് വർണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

