കോളജ് യൂനിയൻ പരിപാടിയിൽ ബുർഖ ധരിച്ച് ഡാൻസ് ചെയ്തു; നാല് ആൺകുട്ടികൾക്ക് സസ്‍പെൻഷൻ
text_fieldsബെംഗളൂരു: ബുർഖ ധരിച്ച് നൃത്തം ചെയ്ത നാല് ആൺകുട്ടികളെ സസ്‍പെൻഡ് ചെയ്ത് കർണാടകയിലെ എഞ്ചിനീയറിങ് കോളജ്. ബുധനാഴ്ച കോളജ് വിദ്യാർഥി യൂനിയൻ നടത്തിയ പരിപടിയിലായിരുന്നു നൃത്തം. ബോളിവുഡിലെ പ്രശസ്തമായ സിനിമാഗാനത്തിനാണ് കുട്ടികൾ ചുവടുവെച്ചത്.
മംഗലൂരു സെന്റ്. ജോസഫ് എഞ്ചിനീയറിങ് കോളജിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതേതുടർന്ന് കോളജ് പ്രിൻസിപ്പൽ അന്വേഷണം നടത്തി നാലു വിദ്യാർഥികളെ സസ്‍പെൻഡ് ചെയ്യുകയായിരുന്നു.
വിദ്യാർഥി യൂനിയന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച അനൗദ്യോഗിക ചടങ്ങിൽ സ്റ്റേജിൽ ഇടിച്ചു കയറി നാല് മുസ്‍ലിം വിദ്യാർഥികൾ ഡാൻസ് ചെയ്തുവെന്നാണ് കോളജ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ഈ പരിപാടിക്ക് അനുമതിയുണ്ടായിരുന്നില്ല. അതിനാൽ അതിൽ പങ്കെടുത്ത വിദ്യാഥികളെ അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തിരിക്കുകയാണ്. സമുദായ ഐക്യം തകർക്കുന്ന വിധമുള്ള ഒരു പ്രവർത്തികൾക്കും കോളജ് പിന്തുണ നൽകുകയോ അവ ക്ഷമിക്കുകയോ ചെയ്യില്ല. - കോളജ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

