ശ്രീനഗർ: ഇന്ത്യയിലേക്ക് നൂഴഞ്ഞു കയറാൻ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ഉറി സെക്ടറിലാണ് ഭീകരരെ വധിച്ചത്. പൊലീസും സുരക്ഷ സേനയും, അതിർത്തി രക്ഷാസേനയും സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
നേരത്തെ പുതുവർഷ ദിനത്തിൽ സി.ആർ.പി.എഫ് ക്യാമ്പിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.