Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മുകശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് നാല് സൈനികർ കൊല്ലപ്പെട്ടു; 28 പേർക്ക് പരിക്ക്

text_fields
bookmark_border
ജമ്മുകശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് നാല് സൈനികർ കൊല്ലപ്പെട്ടു; 28 പേർക്ക് പരിക്ക്
cancel

ന്യൂഡൽഹി: ജമ്മുകശ്മീരിലെ ബുദ്ഗാമിൽ ബസ് കൊക്കയിലേക്ക് വീണ് നാല് സൈനികർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ബി.എസ്.എഫ് സൈനികരാണ് കൊല്ലപ്പെട്ടത്.

വാടകക്കെടുത്ത ബസിൽ 36 ബി.എസ്.എഫ് സൈനികരുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജമ്മുകശ്മീരിൽ നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ബുദ്ഗാമിലെ ബ്രേലിന് സമീപത്ത് വാട്ടർഹാലിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

അപകടത്തെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനം തുടരുകയാണ്. സംസ്ഥാന ദുരന്തനിവാരണ ഫോഴ്സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ ബസ് പൂർണമായും തകർന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4 jawans dead, 28 injured after bus falls into gorge in J&K's Budgam
Next Story