ഛത്തീസ്ഗഡിൽ ഡാം തകർന്ന് നാലുപേർ മരിച്ചു; മൂന്നു പേരെ കാണാതായി
text_fieldsഛത്തീസ്ഗഡിൽ തകർന്ന ഡാം
റായ്പൂർ: ഛത്തീസ്ഗഡിലെ ബൽറാംപൂരിൽ ലൂട്ടി ഡാമിന്‍റെ ഒരു ഭാഗം തകർന്നു വീണതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാലു മരണം. മൂന്നു പേരെ കാണാതായി. ചൊവ്വാഴ്ച രാത്രിയാണ് ഡാം തകർന്നത്. മരിച്ചവരിൽ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. വീടിനുള്ളിൽ ഉറക്കത്തിലായിരുന്നു ഇവർ. കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ധനേഷ്പൂർ ഗ്രാമത്തിൽ 1980ൽ നിർമിച്ചതാണ് തകർന്ന ഡാം. പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. തകർന്ന ഡാമിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും കനത്ത നാശം വിതച്ചു. അപകട മുന്നറിയിപ്പ് ലഭിച്ചയുടൻ പൊലീസുൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.
കഴിഞ്ഞ ആഴ്ച കനത്ത മഴയെ തുടർന്ന് 8 പേർ മരിച്ച ദന്ദേവാഡ, ബസ്താർ എന്നിവിടങ്ങളിൽ ഗ്രൗണ്ട് സർവെ നടത്തിയതായി മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ് പറഞ്ഞു. ദുരിത ബാധിതർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

