Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു, 16 പേർക്ക് പരിക്ക്
text_fieldsbookmark_border
ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജോധ്പുരിലെ മഹാത്മാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 പേർക്കും സാരമായി പൊള്ളലേറ്റെന്ന് അധികൃതർ അറിയിച്ചു.
ജോധ്പുരിലെ മഗ്ര പുഞ്ല കോളനിയിലാണ് സംഭവം. അഗ്നിശമന സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുകയും മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുകയും ചെയ്തത്. ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്ത പരിക്കേറ്റവരെ സന്ദർശിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ഒരു സിലിണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് അനധികൃതമായി പാചകവാതകം മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കണ്ടെത്തി.
Next Story

