തമിഴ്നാട്ടിൽ വീണ്ടും പെൺശിശുഹത്യ; നാല് വയസ്സുകാരിയെ കൊന്ന പിതാവും മുത്തശ്ശിയും അറസ്റ്റിൽ
text_fieldsമധുരൈ: എരിക്കിൻ പാൽ കൊടുത്ത് നാല് വയസ്സുകാരിയെ കൊന്ന പിതാവും മുത്തശ്ശിയും അറസ്റ്റിൽ. മധുരൈ ജില്ലയിലെ സോളവന്ദനത്താണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ പിതാവ് തവമണി (33), ഇയാളുടെ മാതാവ് പാണ്ടിയമ്മാൾ (57) എന്നിവരാണ് അറസ്റ്റിലായത്. നാലാമതും പെൺകുഞ്ഞായതിെൻറ നിരാശയിലാണ് ഇവർ കൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഈ സമയം കുട്ടിയുടെ മാതാവ് വീട്ടിലില്ലായിരുന്നു.
ഉറക്കത്തിൽ മരിച്ചു എന്നാണ് ഇവർ ആദ്യം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നഴ്സിനെ വിളിച്ച് പരിശോധിക്കുകയും ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, മരണത്തിലെ അസ്വാഭാവികത കാണിച്ച് നാട്ടുകാർ പൊലീസിൽ അറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എരിക്കിൻ പാൽ നൽകിയശേഷം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഇവർ സമ്മതിച്ചു. കുഞ്ഞിെൻറ മൃതദേഹം കഴിഞ്ഞദിവസം പൊലീസ് പുറത്തെടുത്ത് പരിശോധന നടത്തി.
തമിഴ്നാടിെൻറ ഗ്രാമീണ മേഖലകളിൽ എരിക്കിൻപാൽ നൽകി പെൺകുഞ്ഞുങ്ങളെ കൊല്ലുന്നത് വ്യാപകമാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ മാർച്ചിൽ ഒരു മാസം പ്രായമായ പെൺകുഞ്ഞിനെ മാതാപിതാക്കൾ വിഷം നൽകി കൊന്നിരുന്നു. ഉസിലാംപട്ടിയിലായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
