Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛത്തീസ്ഗഡിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു

text_fields
bookmark_border
CRPF
cancel

റായ്പുർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് നാല് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 3:45 ന് ലിംഗാപള്ളിയിലാണ് സംഭവമുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ സി.ആർ.പി.എഫ് ഉത്തരവിട്ടു.

റിതേഷ് രഞ്ജൻ എന്ന ജവാനാണ് സഹ സൈനികർക്ക് നേരെ വെടിയുതിർത്തത്. ഇയാൾ കസ്റ്റഡിയിലാണ്. വെടിവെക്കാൻ ഇയാളെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴുപേർക്ക് ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവരിൽ നാല് പേർ മരണത്തിന് കീഴടങ്ങി. പരിക്കേറ്റ രണ്ട് സി.ആർ.പി.എഫ് ജവാൻമാരെ ചികിത്സക്കായി വിമാനമാർഗം റായ്പൂരിലേക്ക് മാറ്റും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 4 CRPF personnel killed, firing by colleague in Chhattisgarh
Next Story