Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താംബരത്ത് ട്രെയിനിൽ നിന്ന് നാലു കോടി പിടിച്ചെടുത്തു, ബി.ജെ.പി പ്രവർത്തകനടക്കം നാലു പേർ കസ്റ്റഡിയിൽ

text_fields
bookmark_border
money seized
cancel

താംബരം: തമിഴ്നാട്ടിലെ താംബരത്ത് ട്രെയിനിൽ നിന്ന് നാലു കോടി രൂപ പിടിച്ചെടുത്തു. താംബരം റെയിൽവേ സ്റ്റേഷനിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലെയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

സംഭവത്തിൽ ബി.ജെ.പി പ്രവർത്തകനടക്കം നാലു പേരെ കസ്റ്റഡിയിലെടുത്തു. ബി.ജെ.പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ചെന്നൈ ബ്ലൂ ഡയമണ്ട് ഹോട്ടൽ മാനേജർ അടക്കമുള്ളവരാണ് പിടിയിലായത്.

ഇന്നലെ രാത്രിയിൽ ചെന്നൈ എഗ്മോറിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എ.സി കമ്പാർട്ട്മെന്റിൽ നിന്നാണ് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ ട്രെയിനിൽ പരിശോധന നടത്തിയത്.

ബി.ജെ.പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്‍റെ നിർദേശ പ്രകാരമാണ് പണം കൊണ്ടു പോയതെന്ന് പിടിയിലായവർ മൊഴി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിടിച്ചെടുത്ത പണം ട്രഷറിയിലേക്ക് കൈമാറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 4 crore seized from Tambarat train, four people including BJP worker in custody
Next Story