Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിലെ സുനാർ...

മധ്യപ്രദേശിലെ സുനാർ നദിയിൽ കുടുങ്ങിയ കുട്ടികളടക്കമുള്ളവരെ രക്ഷപ്പെടുത്തി

text_fields
bookmark_border
sunar river
cancel

സാഗർ: മധ്യപ്രദേശിലെ സുനാർ നദിയിൽ കുടുങ്ങിയ നാലു കുട്ടികളും നിർമാണ തൊഴിലാളികളും അടക്കമുള്ളവരെ സംസ്ഥാന ദുരന്ത പ്രതിരോധ സേന രക്ഷപ്പെടുത്തി. സുനാർ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് മറുകരയിൽ ആളുകൾ കുടുങ്ങിയത്.

രാവിലെ ഒമ്പത് മണിക്കാണ് കുട്ടികൾ നദിയുടെ മറുകരയിലെത്തിയത്. എന്നാൽ, പത്ത് മണിയോടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു.

നദിക്ക് കുറുകെ നിർമാണം പുരോഗമിക്കുന്ന പാലത്തിലാണ് തൊഴിലാളികൾ കുടുങ്ങിയത്. പാലത്തിൽ കയർകെട്ടി ഉറപ്പിച്ച ശേഷം തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്ന് സാഗർ എ.എസ്.പി വിക്രം സിങ് കുശ് വാഹ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
TAGS:sunar river rescue flood 
News Summary - 4 children, others rescued by SDRF team in MP's Sagar
Next Story