Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ യാത്രക്കാരെ...

ഡൽഹിയിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ ക്യാബ്​ ഡ്രൈവർമാർ അറസ്റ്റിൽ

text_fields
bookmark_border
ഡൽഹിയിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ ക്യാബ്​ ഡ്രൈവർമാർ അറസ്റ്റിൽ
cancel

ഗുഡ്​ഗാവ്​: ഡൽഹിയിലെ ഗുഡ്​ഗാവ് ദേശീയ പാതയിൽ 15ഒാളം യാത്രക്കാരെ തോക്കും കത്തിയും കാണിച്ച്​ ഭീഷണിപ്പെടുത്തി പ ണം തട്ടിയ ക്യാബ്​ ഡ്രൈവർമാർ അറസ്​റ്റിൽ. ഗുഡ്​ഗാവ് പൊലീസ് ആണ്​ ഇവരെ​ അറസ്​റ്റ്​ ചെയ്​തത്​.

നാല്​ പേരടങ്ങു ന്ന സംഘത്തിലെ ഒരാൾ ഡ്രൈവറും മറ്റ്​ മൂന്നു പേർ പിൻ സീറ്റിൽ യാത്രക്കാരായും ഇരുന്നാണ്​ കവർച്ച നടത്തിയിരുന്നത്​. വാഹനം തേടുന്ന കാൽനടയാത്രക്കാരായിരുന്നു ഇവരുടെ ഇരകൾ. കഴിഞ്ഞ മൂന്ന്​ മാസങ്ങൾക്കിടെ 15 പേരിൽ നിന്നായാണ്​ ഇവർ പണവും എ.ടി.എം കാർഡുകളും മൊബൈൽ ഫോണുകളും തട്ടിയത്​.

പ്രതികളിൽ ഒരാൾ ഹരിയാന സ്വദേശിയും, ഒരാൾ പൽവാൾ സ്വദേശിയും മൂന്ന്​ പേർ മേവാത്ത് സ്വദേശികളുമാണ്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്​ അറിയിച്ചു. ഇവരിൽ നിന്ന്​ രണ്ട്​ ടാക്​സികൾ പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrobberymalayalam newsCab Drivers arrestedGurgaon Expressway
News Summary - 4 Cab Drivers Rob 15 Passengers On Delhi-Gurgaon Expressway, Arrested -india news
Next Story