കശ്മീരിൽ ബി.ജെ.പി നേതാവിനെ തീവ്രവാദികൾ വെടിവെച്ചതിന് പിന്നാലെ നാല് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ ബഡ്ഗാം ജില്ലയിൽ ബി.െജ.പി പ്രവർത്തകനെ തീവ്രവാദികൾ വെടിവെച്ചതിന് പിന്നാലെ നാല് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഞായറാഴ്ച രാവിലെയാണ് മോഹീന്ദ്പുര ഗ്രാമത്തിലെ ബി.െജ.പി പ്രവർത്തകനായ അബ്ദുൽ ഹമീദ് നജറിനെ തീവ്രവാദികൾ വെടിവെച്ചത്. പരിക്കേറ്റ ഹമീദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് നാല് ജില്ലാ നേതാക്കൾ ബി.ജെ.പിയിൽനിന്ന് രാജിവെച്ചത്. പാർട്ടിയുടെ ബഡ്ഗാം ജില്ല ജനറൽ സെക്രട്ടറിയും രാജിവെച്ചവരിൽ ഉൾപ്പെടും.
അതിനിടെ, പാർട്ടി പ്രവർത്തകർക്കുനേരെയുള്ള അക്രമണം ബി.ജെ.പിയുടെ വളർച്ചയിലുള്ള പാകിസ്താെൻറ പേടിയും നിരാശയുമാണ് പ്രകടിപ്പിക്കുന്നതെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻറ് രവീന്ദർ റെയ്ന അഭിപ്രായപ്പെട്ടു. ഇതുകൊണ്ട് പാർട്ടി ഭയന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരൊന്നും മരണത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല. തീവ്രവാദികൾക്ക് ഞങ്ങൾ സുരക്ഷിത സ്വർഗം ഒരുക്കില്ല. കശ്മീരിനെ തീവ്രവാദത്തിൽ നിന്ന് സ്വതന്ത്രമാക്കുകയും ചെയ്യും. സംസ്ഥാനത്തിെൻറ മുക്കിലും മൂലയിലും ബി.ജെ.പി പതാക ഉയർന്നിട്ടുണ്ട്'- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരാഴ്ചക്കിടെ തീവ്രവാദികൾ ആക്രമിക്കുന്ന മൂന്നാമത്തെ ബി.ജെ.പി പ്രവർത്തകനാണ് ഹമീദ്. നേരത്തേ തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ ഒരു ബി.ജെ.പി നേതാവ് കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം വടക്കൻ കശ്മീരിലെ പ്രമുഖ ബി.ജെ.പി നേതാവ്, പിതാവ്, സഹോദരൻ എന്നിവരെ തീവ്രവാദികൾ കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

