Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർലമെന്‍റ് അതിക്രമക്കേസ്: നാലു പ്രതികളെയും ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
പാർലമെന്‍റ് അതിക്രമക്കേസ്: നാലു പ്രതികളെയും ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
cancel

ന്യൂഡൽഹി: പാർലമെന്‍റ് അതിക്രമക്കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉത്തർപ്രദേശിൽനിന്നുള്ള സാഗർ ശർമ, മൈസുരു സ്വദേശി മനോരഞ്ജൻ ഗൗഡ, മഹാരാഷ്ട്രയിൽനിന്നുള്ള അമോൾ ഷിൻഡെ, ഹരിയാനക്കാരി നീലം എന്നിവരെയാണ് പാട്യാല ഹൗസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വ്യാഴാഴ്ച വൈകീട്ടാണ് നാലുപേരെയും കോടതിയിൽ ഹാജരാക്കിയത്.

വിശദമായി ചോദ്യം ചെയ്യുന്നതിന് പ്രതികളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നേരത്തെ, സുരക്ഷാ വീഴ്ചയിൽ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ലോക്സഭ സെക്രട്ടേറിയറ്റാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. സുരക്ഷാ വീഴ്ചയെ തുടർന്ന് കനത്ത സുരക്ഷയാണ് പാർലമെന്‍റിനകത്തും പരിസരത്തും ഒരുക്കിയിരിക്കുന്നത്. മകർ ദ്വാർ കവാടത്തിലൂടെ പാർലമെന്‍റിലേക്ക് എം.പിമാർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ.

സുരക്ഷാ ജീവനക്കാരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.പിമാരും രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു പുകത്തോക്ക് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൈസുരുവിൽനിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസിൽ സന്ദർശക ഗാലറിയിലെത്തി ലോക്സഭയിലേക്ക് ചാടിയിറങ്ങിയ സാഗർ ശർമയെയും മനോരഞ്ജൻ ഗൗഡയെയും എം.പിമാർ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.

പാർലമെന്റ് വളപ്പിനു പുറത്ത് ഇതേ സംഘത്തിൽപെട്ട നീലവും അമോൾ ഷിൻഡെയും പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി ഡൽഹി പൊലീസിന്റെ പിടിയിലായിരുന്നു. ഇതിന് അരമണിക്കൂർ കഴിഞ്ഞായിരുന്നു ലോക്സഭക്ക് അകത്ത് കയറിയുള്ള അതിക്രമം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 4 Accused In Parliament Security Breach Sent To Police Custody
Next Story