മൂന്നാംഘട്ട ലോക്ഡൗൺ നാളെ അവസാനിക്കും; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിന്‍റെ മൂന്നാംഘട്ടം ഞായറാഴ്ച പൂർത്തിയാകും. നാലാംഘട്ടത്തിലേക്ക് നീട്ടുമോ, കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ ഇന്ന് കേന്ദ്രം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നാണ് സൂചന.
നാലാംഘട്ട ലോക്ഡൗണിൽ പൊതുഗതാഗതത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നാണ് സൂചന. റെഡ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുകയും ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഇളവ് അനുവദിക്കുകയും ചെയ്തേക്കും. ഗ്രീൻ സോണുകളിൽ പൂർണ ഇളവ് അനുവദിക്കും.
അതേസമയം, മഹാരാഷ്ട്ര, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മേയ് 31 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
മാർച്ച് 24ന് പ്രഖ്യാപിച്ച ലോക്ഡൗൺ 54ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. ഏപ്രിൽ 14 വരെ 21 ദിവസമായിരുന്നു ഒന്നാംഘട്ട ലോക്ഡൗൺ. ഇത് രണ്ടാംഘട്ടത്തിൽ മേയ് മൂന്ന് വരെയും മൂന്നാംഘട്ടത്തിൽ മേയ് 17 വരെയും നീട്ടുകയായിരുന്നു.
അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തിൽ കൊറോണ വൈറസിൻെറ ഉത്ഭവ കേന്ദ്രമായ ചൈനയെ മറികടന്നിരിക്കുകയാണ് ഇന്ത്യ. ഇതോടെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ 11ാം സ്ഥാനത്തെത്തി.
ഇന്ത്യയിൽ ഇതുവരെ 85,546 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2746 പേർ മരിക്കുകയും ചെയ്തു. അതേസമയം, ചൈനയുടെ അത്രയും മരണനിരക്ക് ഉയരാത്തത് ആശ്വാസമുയർത്തുന്നുണ്ട്. 3.2 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ചൈനയിൽ ഇത് 5.5 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 27,000 ത്തിൽ അധികം പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ ഇതുവരെ 82,933 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4633 പേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
