പിടിവിട്ട് കോവിഡ്; പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗബാധ അതിരൂക്ഷമായി തുടരുന്നു. 3,86,452 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. പ്രതിദിന കോവിഡ് രോഗികളിൽ പുതിയ റെക്കോർഡാണിത് . ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,87,62,976 ആയി ഉയർന്നു. 1,53,84,418 പേർ രോഗമുക്തി നേടി. 31,70,228 പേരാണ് നിലവിൽ രോഗംബാധിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 3498 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 2,08,330 ആയി ഉയർന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന് മുകളിലാണ്. പല സ്ഥലങ്ങളിലും പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും രോഗബാധ കുറയുന്നില്ലെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാവുന്നന്നത്.
രോഗികളിൽ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. 66,159 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 38,607 രോഗികളോടെ കേരളമാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതുള്ള യു.പിയിൽ 35,104 രോഗികളുണ്ട്. അതേസമയം, രാജ്യത്ത് ഇതുവരെ 15,22,45,179 പേർക്ക് വാക്സിൻ നൽകിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

