പുതുച്ചേരിയിൽ കോവിഡ് ബാധിച്ചത് 383 പേർക്ക്
text_fieldsപുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 383 പേർക്ക്. 226 പേർ നിലവിൽ ചികിത്സയിലുണ്ട്. 149 പേർ രോഗമുക്തി നേടി. ഇതുവരെ എട്ടുമരണമാണ് പുതുച്ചേരിയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി.
തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 2532 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 59,377 ആയി. 53മരണം കൂടി പുതുതായി റിപ്പോർട്ട് ചെയ്തതോടെ 757 പേരാണ് ഇതുവരെ മരിച്ചത്. ചെന്നൈയിൽ മാത്രം 1,493 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 41,172 പേർക്കാണ് ചെന്നൈയിൽ കോവിഡ് ബാധിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,821 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 445 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,25,282 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുപ്രകാരം 13,699 പേർ കോവിഡ് ബാധിച്ചു മരിച്ചു.
