Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാക്ഷിയുമില്ല,...

സാക്ഷിയുമില്ല, ​തെളിവുമില്ല; 38 വർഷം മുമ്പ്​ പൊലീസുകാരെ ആക്രമിച്ച കേസിൽ ഛോട്ട രാജൻ കുറ്റവിമുക്​തൻ

text_fields
bookmark_border
സാക്ഷിയുമില്ല, ​തെളിവുമില്ല; 38 വർഷം മുമ്പ്​ പൊലീസുകാരെ ആക്രമിച്ച കേസിൽ ഛോട്ട രാജൻ കുറ്റവിമുക്​തൻ
cancel

ന്യൂഡൽഹി: 38 വർഷങ്ങൾക്ക്​ ശേഷം പൊലീസുകാരെ ആക്രമിച്ച കേസിൽ ഛോട്ടാരാജൻ കുറ്റവിമുക്​തൻ. രാജനെതിരെ രജിസ്റ്റർ ചെയ്​ത ആദ്യ കേസുകളിലൊന്നിലാണ്​ ഇയാൾ കുറ്റവിമുക്​തനായിരിക്കുന്നത്​. 1983ൽ മും​ൈബ പൊലീസാണ്​ കേസ്​ രജിസ്റ്റർ ചെയ്​തത്​. പിന്നീട്​ കേസ്​ സി.ബി.ഐക്ക്​ കൈമാറുകയായിരുന്നു. ഈ കേസിലാണ്​ രാജനെ പ്രത്യേക സി.ബി.ഐ കോടതി ജഡ്​ജി എ.ടി.വാങ്കഡേ കുറ്റവിമുക്​തനാക്കിയത്​.

983ൽ ടാക്​സിയിൽ മദ്യം കടത്തുകയായിരുന്ന ഛോട്ട രാജനെ മുംബൈ പൊലീസ്​ പിന്തുടർനു. രണ്ട്​ ഓഫീസർമാരും നാല്​ കോൺസ്റ്റബിൾ മാരും അടങ്ങുന്ന സംഘമാണ്​ ഇയാളെ പിന്തുടരുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്​തത്​​. എന്നാൽ, കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്​ രണ്ട്​ പൊലീസുകാരെ കുത്തിയ ശേഷം രാജൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട്​ 2015 ഒക്​ടോബറിൽ ഛോട്ട രാജൻ ഇന്തോനേഷ്യയിൽ നിന്ന്​ അറസ്റ്റിലായതിന്​ ശേഷം ​മുംബൈ പൊലീസ് കേസ്​ സി.ബി.ഐക്ക്​ കൈമാറുകയായിരുന്നു.

എന്നാൽ, കേസ്​ അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോർട്ട്​ നൽകുകയാണ്​ സി.ബി.ഐ ചെയ്​തത്​. സാക്ഷികളില്ലെന്നും കൂടുതൽ തെളിവുകൾ കണ്ടെത്താനായില്ലെന്നുമായിരുന്നു സി.ബി.ഐ വാദം. എന്നാൽ, ഹരജി തള്ളിയ കോടതി വിചാരണ തുടരാൻ ആവശ്യപ്പെട്ടു. തിരക്കുള്ള രാജവാഡി ആശുപത്രിക്ക്​ സമീപം നടന്ന സംഭവവുമായി ബന്ധപ്പെട്ട്​ ഒരു സാക്ഷിയെ ​േപാലും കോടതിയിൽ എത്തിക്കാൻ അയില്ലെന്ന്​ ഛോട്ടരാജന്​ വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. രാജൻ നേരിട്ട്​ കേസിൽ ഇടപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhota Rajan
News Summary - 38 years on, CBI court in Mumbai acquits Chhota Rajan in the first case against him
Next Story