Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തരാഖണ്ഡിൽ ഭൂകമ്പം; റിക്ടർ സ്കെയിൽ 3.8 തീവ്രത

text_fields
bookmark_border
ഉത്തരാഖണ്ഡിൽ ഭൂകമ്പം; റിക്ടർ സ്കെയിൽ 3.8 തീവ്രത
cancel

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഭൂകമ്പനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പിത്തോർഗ്രാഹിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.

ഇതുസംബന്ധിച്ച നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വിറ്ററിലൂടെ അറിയിപ്പും നൽകിയിട്ട്. ജോഷിമഠ് അടക്കമുള്ള ഉത്തരാഖണ്ഡിലെ പല പ്രദേശങ്ങളിലും വ്യാപകമായി വിള്ളൽ റിപ്പോർട്ട് ​ചെയ്യുന്നതിനിടെയാണ് ഭൂകമ്പമെന്ന വാർത്തയും ഉത്തരാഖണ്ഡിൽ നിന്നും പുറത്ത് വരുന്നത്.

നേരത്തെ ജോഷിമഠിലെ 800ഓളം കെട്ടിടങ്ങളിൽ വിള്ളൽ കണ്ടെത്തിയിരുന്നു. വിള്ളൽ കണ്ടെത്തിയ കെട്ടിടങ്ങൾ പൊളിച്ച് നീക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ ആദ്യം പൊളിച്ചിരുന്നു. തുടർന്ന് വീടുകളും പൊളിച്ചുമാറ്റാൻ തുടങ്ങിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3.8 magnitude earthquake hits Uttarakhand's Pithoragarh
Next Story