രാജ്യത്ത് ശമനമില്ലാതെ കോവിഡ് ; മരണവും കൂടുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗബാധ അതിതീവ്രമായി തുടരുന്നു. 3,79,257 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,83,76,524 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ഏപ്രിൽ 22നാണ് രാജ്യത്ത് ആദ്യമായി മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
30,84,814 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 3645 പേർ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചു. 2,04,832 ആണ് രാജ്യത്തെ ആകെ കോവിഡ് മരണം. 2,69,507 പേർക്ക് കഴിഞ്ഞ ദിവസം മാത്രം രോഗമുക്തിയുണ്ടായി. 15,00,20,648 പേർക്ക് വാക്സിൻ നൽകിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 78.53 ശതമാനം കോവിഡ് കേസുകളും 10 സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികൾ ഏറ്റവും കൂടുതലുള്ളത്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിൻ നൽകാനുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

