Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right38 ഇന്ത്യക്കാരുടെ...

38 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി കേന്ദ്രസംഘം തിങ്കളാഴ്ച മടങ്ങും

text_fields
bookmark_border
38 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി കേന്ദ്രസംഘം തിങ്കളാഴ്ച മടങ്ങും
cancel

ന്യൂഡൽഹി: െഎ.എസ്​ വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി മടങ്ങുമെന്ന് റിപ്പോർട്ട്. പോസ്​റ്റ്​ മോർട്ടം നടപടികൾ പുർത്തീകരിച്ച്​ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന 39 മൃതദേഹങ്ങളിൽ 38 എണ്ണമാണ് ഇന്ത്യൻ സംഘം​ ഏറ്റുവാങ്ങുക. ഡി.എൻ.എ പരിശോധനയിൽ തീർപ്പാകാത്തതിനാൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൂടുതൽ സമയം ആവശ്യമായിവരും. 

ഇരു രാജ്യങ്ങളും മൃതദേഹങ്ങൾ കൈമാറുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്​. തിങ്കളാഴ്ച രാത്രി ഇറാഖിലെ മൊസൂളിൽ നിന്ന് മടക്കയാത്ര ആരംഭിക്കുന്ന ഇന്ത്യൻ സംഘം അമൃത്സർ, പഞ്ചാബ്, പാറ്റ്ന എന്നീ സ്ഥലങ്ങളിലെ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്. 

2015ൽ ഇറാഖിൽ ​െഎ.എസ്​ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി മാർച്ച് 20നാണ്​ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ പാർല​മെന്‍റിനെ അറിയിച്ചത്​. പഞ്ചാബ് സ്വദേശികളായ 39 പേർ മൊസൂളിന് സമീപം ആരംഭിച്ച പദ്ധതിയിൽ ജോലി ചെയ്യുന്നതിനാണ് ഇറാഖിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqmosulmalayalam newsV.K SinghIndians dead body
News Summary - 38 Indians will be brought back from Iraq says V.K Singh -India News
Next Story