Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോയിങ്ങിൽ നിന്ന്​...

ബോയിങ്ങിൽ നിന്ന്​ ഇന്ത്യ വാങ്ങിയത്​ 37​ സൈനിക ഹെലികോപ്​റ്ററുകൾ 

text_fields
bookmark_border
ബോയിങ്ങിൽ നിന്ന്​ ഇന്ത്യ വാങ്ങിയത്​ 37​ സൈനിക ഹെലികോപ്​റ്ററുകൾ 
cancel

ന്യൂഡൽഹി: അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങുമായുള്ള കരാർപ്രകാരം ഇന്ത്യ 37 സൈനിക ഹെലികോപ്​റ്ററുകൾ വാങ്ങി. 22 അപ്പാച്ചെ  ഹെലികോപ്റ്ററുകളും 15 ചിനൂക്ക് ഹെലികോപ്​റ്ററുകളുമാണ്​ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്​.

ഇതിൽ അവസാന അഞ്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം നിലനിൽക്കെ കഴിഞ്ഞ മാസമാണ്​ കൈമാറിയത്​. ഇവ നിയന്ത്രണരേഖയ്​ക്ക്​ സമീപം വിന്യസിച്ചതായും അധികൃതർ പറഞ്ഞു. ഇന്ത്യൻ സായുധ സേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തങ്ങൾ  പ്രതിജ്ഞാബദ്ധമാണെന്ന്​ ബോയിങ്​ കമ്പനി അധികൃതരും അറിയിച്ചു.

ലോകത്തിലെ ഏറ്റവും നൂതനമായ വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകളിൽ ഒന്നാണ് എ.എച്ച് -64 ഇ അപ്പാച്ചെ ഹെലികോപ്​റ്റർ. യു.എസ് സൈന്യവും ഇതുപയോഗിക്കുന്നുണ്ട്​. സൈനികരെയും യുദ്ധോപകരണങ്ങ​ളും വഹിക്കുന്നതിനാണ്​ ചിനൂക്ക് പ്രധാനമായും ഉപയോഗിക്കുന്നത്​. 2015 സെപ്റ്റംബറിലാണ്​ വ്യോമസേനയ്ക്കായി 22 അപ്പാച്ചെ ഹെലികോപ്റ്ററുകളും 15 ചിനൂക്കുകളും വാങ്ങാൻ ഇന്ത്യ ബോയിംഗുമായി കോടിക്കണക്കിന്​ രൂപയുടെ കരാർ ഒപ്പിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Air ForcehelicoptermilitaryBoeingApache
News Summary - 37 Military Helicopters Delivered To Indian Air Force: Boeing
Next Story