Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ ബസ്​...

മധ്യപ്രദേശിൽ ബസ്​ പാലത്തിനു മുകളിൽ നിന്ന്​ കനാലിൽ വീണ്​ 37 മരണം

text_fields
bookmark_border
മധ്യപ്രദേശിൽ ബസ്​ പാലത്തിനു മുകളിൽ നിന്ന്​ കനാലിൽ വീണ്​ 37 മരണം
cancel

സിദ്ദി: മധ്യപ്രദേശി​ൽ ബസ്​ പാലത്തിനു മുകളിൽ നിന്ന്​ കനാലിലേക്ക്​ വീണ്​ 37 പേർ മരിച്ചു. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന്​ 500 കിലോമീറ്റർ അകലെ സിദ്ദിയിൽ ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. മരിച്ചവരിൽ 20 പുരുഷൻമാര​ും 16 സ്​ത്രീകളും ഒരു കുട്ടിയുമാണുള്ളത്​.

ബസിൽ 50 യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർക്ക്​ നിയന്ത്രണം വിട്ടതാണ്​ അപകടത്തിന്​ കാരണം​. 37 മൃതദേഹങ്ങൾ ലഭിച്ചുവെന്നും അവ പോസ്​റ്റ്​മോർട്ടത്തിന്​ അയച്ചുവെന്നും പൊലീസ്​ സൂപ്രണ്ട്​ ധരംവീർ സിങ്​ പറഞ്ഞു​.

അപകട മരണത്തിൽ​ പ്രധാനമന്ത്രി നരേന്ദമോദി അനുശോചിച്ചു.

''മധ്യപ്രദേശിലെ സിദ്ദിയിലുണ്ടായ ബസപകടം ഭയാനകമാണ്​. നിരാശ്രയരായ കുടുംബങ്ങൾക്ക് അനുശോചനം. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രാദേശിക ഭരണകൂടം സജീവമായി ഏർപ്പെട്ടിരിക്കുന്നു.'' -പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു.


മരിച്ചവരുടെ കു​ട​ുംബങ്ങൾക്ക് പ്രധാനമ​ന്ത്രിയു​ടെ ദുരിതാശ്വാസ നിധിയിൽനിന്ന്​​ രണ്ട്​ ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക്​ 50000 രൂപ വീതവും കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്​.

മരിച്ചവരു​െട കുടുംബങ്ങൾക്ക്​ സംസ്ഥാന സർക്കാർ അഞ്ച്​ ലക്ഷംരൂപ വീതം പ്രഖ്യാപിച്ചു​.

'' സംഭവിച്ചത്​ അത്യന്തം ദാരുണമാണ്​. മരിച്ചവരുടെ കുടുംബങ്ങൾക്ക്​ അഞ്ച്​ ലക്ഷം രൂപ ധനസഹായമായി നൽകും. സംസ്ഥാനം മുഴുവൻ ദുരിത ബാധിതർ​ക്കൊപ്പമാണ്​'' -മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ ട്വീറ്റ്​ ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshbus accident
News Summary - 37 Dead As Bus Falls Into Canal In Madhya Pradesh
Next Story