Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദയ്നിധിയുടെ ഭാര്യയുടെ...

ഉദയ്നിധിയുടെ ഭാര്യയുടെ 36.3 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

text_fields
bookmark_border
ഉദയ്നിധിയുടെ ഭാര്യയുടെ 36.3 കോടിയുടെ  സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
cancel

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും യുവജനക്ഷേമ-കായിക മന്ത്രിയുമായ ഉദയ്നിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയ്നിധിയുടെ പേരിലുള്ള 36.3 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉത്തരവിട്ടു.

സംവിധായിക കൂടിയായ കൃതികയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 34.7 ലക്ഷം രൂപ മരവിപ്പിക്കയും ചെയ്തു. കൃതിക നേതൃത്വം നൽകുന്ന കള്ളൽ ഗ്രൂപ് സ്ഥാപനങ്ങളിൽ അടുത്തിടെ പരിശോധന നടന്നിരുന്നു. ലൈക്ക- കള്ളൽ ഗ്രൂപ് സ്ഥാപനങ്ങൾ തമ്മിൽ 300 കോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് ഇ.ഡി കണ്ടെത്തൽ.

കള്ളൽ ഗ്രൂപ്പിന്റെ വരുമാന സ്രോതസ്സുകൾ സംബന്ധിച്ച് ബന്ധപ്പെട്ട ഡയറക്ടർമാർ തൃപ്തികരമായ വിശദീകരണം നൽകാത്ത നിലയിലാണ് നടപടി. അന്വേഷണം തുടരുകയാണെന്നും ഇ.ഡി അധികൃതർ അറിയിച്ചു.

Show Full Article
TAGS:Udaya nidhi stalin
News Summary - 36.3 crores of Udayinidhi's wife The properties were confiscated by ED
Next Story